വീ​ടി​ന് സ​മീ​പ​ത്തെ ച​കി​രി​പ്പു​ര ക​ത്തി ന​ശി​ച്ചു
Thursday, January 23, 2020 11:21 PM IST
ച​വ​റ തെ​ക്കും​ഭാ​ഗം: വീ​ടി​ന് സ​മീ​പ​ത്തെ ച​കി​പ്പു​ര ക​ത്തി ന​ശി​ച്ചു.​ ച​വ​റ തെ​ക്കും​ഭാ​ഗം ന​ടു​വ​ത്ത് ചേ​രി പൈ​ത്തോ​ടി പു​ത്ത​ന്‍​പു​ര​യി​ല്‍ ബേ​ബി ഗി​രി​ജ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ച​കി​രി​പ്പു​ര​യാ​ണ് ക​ത്തി ന​ശി​ച്ച​ത്.​വ്യാ​ഴാ​ഴ്ച ഉ​ച്ച​കഴിഞ്ഞ് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ഈ സ​മ​യം വീ​ട്ടി​ല്‍ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ സ​മീ​പ​ത്ത് ജോ​ലി ചെ​യ്ത് കൊ​ണ്ടി​രു​ന്ന നി​ര്‍​മ്മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍
ച​കി​രി​പ്പു​ര​യി​ല്‍ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട് ആ​ളെ കൂ​ട്ടി തീ ​അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ച​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ച​വ​റ അ​ഗ്നി ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യ​ത്ത​തി​നെ തു​ട​ര്‍​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മെ​ത്തി തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.
​ഇ​രു​പ​ത് കെ​ട്ടോ​ളം ച​കി​രി​യും ക​യ​ര്‍ പി​രി​ക്കാ​നു​ള​ള മെ​ഷ്യ​നും പൂ​ര്‍​ണമാ​യും ക​ത്തി ന​ശി​ച്ചു.​ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ സി​ഗ​റ​റ്റ് കു​റ്റി​യി​ല്‍ നി​ന്ന് തീ ​പ​ട​ര്‍​ന്ന​താ​കാം എ​ന്നാ​ണ് അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​ന്ന് ശാസ്താംകോട്ടയിൽ

ശാ​സ്താം​കോ​ട്ട: ദേ​ശീ​യ ഭ​ക്ഷ്യ​ഭ​ദ്ര​താ നി​യ​മം സ​മൂ​ഹ​ത്തി​ന്‍റെ താ​ഴെ ത​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ലെ പ​ഞ്ചാ​യ​ത്ത്ത​ല സി ​ഡി എ​സ് അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​ന്ന് രാ​വി​ലെ 9.30ന് ​ശാ​സ്താം​കോ​ട്ട ജ​മി​നി ഹൈ​റ്റ്സ് ആ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.