വ​നി​താ ഹോ​ക്കി: ­­­­​ഗോ​ൾ വ​ർ‌​ഷ​ത്തോ​ടെ തു​ട​ക്കം
Thursday, January 23, 2020 11:21 PM IST
സ്വ​ന്തം ലേ​ഖ​ക​ൻ

കൊ​ല്ലം: ദേ​ശീ​യ സീ​നി​യ​ർ വ​നി​താ ഹോ​ക്കി ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഗോ​ൾ​വ​ർ​ഷ​ത്തോ​ടെ തു​ട​ക്കം. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത 13 ഗോ​ളു​ക​ൾ​ക്കാ​ണ് സ്റ്റീ​ൽ പ്ലാ​ന്‍റ് സ്പോ​ർ​ട്സ് ബോ​ർ​ഡ്, ഹോ​ക്കി ആ​ന്ധ്ര​പ്ര​ദേ​ശി​നെ ത​റ​പ​റ്റി​ച്ച​ത്. ക​ളി​യി​ലു​ട​നീ​ളം എ​സ്പി​എ​സ്ബി​ക്ക് ത​ന്നെ​യാ​യി​രു​ന്നു ആ​ധി​പ​ത്യം. ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ 13 ഗോ​ളു​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് കാ​ണി​ക​ളി​ലും ആ​വേ​ശം വി​ത​ച്ചു.

എ​സ്പി​എ​സ്ബി​യു​ടെ നാ​ലാം ന​ന്പ​ർ താ​രം ധ​വാ​ൽ മ​നീ​ഷ​യു​ടെ ഹാ​ട്രി​ക്കാ​യി​രു​ന്നു ക​ളി​യി​ലെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. ക​ളി​യു​ടെ 10,24,45 മി​നി​റ്റു​ക​ളി​ലാ​ണ് ഗോ​ൾ വ​ല ച​ലി​പ്പി​ച്ച് അ​വ​ർ ഹാ​ട്രി​ക് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഗൗ​തം കു​മാ​രി, സ​വി​ത, അ​കം​ഷ്ക എ​ന്നി​വ​ർ ര​ണ്ടു​ഗോ​ൾ വീ​തം നേ​ടി. ഭ​ട്ട് പൂ​ജ, റാ​ണി ജ്യോ​തി, ശ​ർ​മ ശി​ഖ, ശ​ർ​മ നേ​ഹ എ​ന്നി​വ​ർ ഓ​രോ ഗോ​ൾ​വീ​ത​വും ക​ര​സ്ഥ​മാ​ക്കി. എ​തി​രാ​ളി​ക​ളാ​യ ഹോ​ക്കി കൂ​ർ​ഗ് എ​ത്താ​ത്ത​തി​നാ​ൽ ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ത്താ​ര​ഖ​ണ്ഡി​ന് വാ​ക്കോ​വ​ർ ല​ഭി​ക്കു​ക​യും ചെ​യ്തു.

ആ​ന്ധ്ര​യു​ടെ മ​റ്റൊ​രു ടീ​മി​നും ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നു. ഈ ​മ​ത്സ​ര​ത്തി​ൽ യൂ​ക്കോ ബാ​ങ്ക് ര​ണ്ടി​നെ​തി​രേ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ആ​ന്ധ്ര ഹോ​ക്കി അ​സോ​സി​യേ​ഷ​നെ തോ​ൽ​പ്പി​ച്ച​ത്. മൂ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ഹോ​ക്കി ബം​ഗാ​ളി​നെ ഒന്നിനെതിരെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് മും​ബൈ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ലി​മി​റ്റ​ഡ് പ​രാ​ജ‍​യ​പ്പെ​ടു​ത്തി.

ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഹോ​ക്കി ഹി​മാ​ച​ൽ, സ​ശ​സ്ത്ര സീ​മാ ബ​ലു​മാ​യും സ്പോ​ർ​ട്സ് അ​തോ​റി​റ്റി ഒ​ഫ് ഗു​ജ​റാ​ത്ത് ഹോ​ക്കി അ​ക്കാ​ഡ​മി, വി​ദ​ർ​ഭ ഹോ​ക്കി അ​സോ​സി​യേ​ഷ​നു​മാ​യും ഏ​റ്റു​മു​ട്ടും.