ഭ​ര​ണ​ഘ​ട​ന​യു​ടെ അ​സ്തി​ത്വം ഇ​ല്ലാ​താ​ക്കു​ന്നു: എംഎൽഎ
Thursday, January 23, 2020 10:58 PM IST
ശാ​സ്താം​കോ​ട്ട: കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​സ്തി​ത്വം ഇ​ല്ലാ​താ​ക്കു​ന്നു​വെ​ന്ന് ആ​ർ രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
പാ​ർ​ല​മെ​ന്‍റ് എ​ന്ന ഭ​ര​ണ​സി​രാ കേ​ന്ദ്ര​ത്തി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്താ​തെ നി​ശ​ബ്ദ​മാ​ക്കി ജ​നാ​ധി​പ​ത്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് ഇ​ക്കൂ​ട്ട​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ 26 നു ​സം​ഘ​ടി​പ്പി​ക്കു​ന്ന മ​നു​ഷ്യ മ​ഹാ ശൃം​ഖ​ല​യു​ടെ പ്ര​ചാ​ര​ണ ജാ​ഥ​ക്ക് ശാ​സ്താം​കോ​ട്ട​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​യു​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ അ​ധി​കാ​രം കൈ​പ്പ​റ്റി​യ​വ​ർ തെ​രെ​ഞ്ഞെ​ടു​പ്പ് എ​ന്ന ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​മ്പി​നെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. സ്വ​ന്ത​മാ​യി ഭൂ​മി ഇ​ല്ലാ​ത്ത​വ​ർ​ക്ക് വോ​ട്ട​വ​കാ​ശം ഇ​ല്ലാ​യെ​ന്ന ജ​ന്മി​ത്ത സ​മ്പ്ര​ദാ​യം രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കാ​ൻ​വേ​ണ്ടി​യാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ബി​ജെ​പി ന​ട​പ്പാ​ക്കു​ന്ന​ത്.
മ​ത ഐ​ക്യ​ത്തെ ഏ​കോ​പി​പ്പി​ച്ച​തി​നാ​ണ് ഗാ​ന്ധി​ജി​യെ കൊ​ന്ന​ത്. ഗാ​ന്ധി​ജി​യി​ൽ നി​ന്നും ഓ​രോ ജ​നാ​ധി​പ​ത്യ വാ​ദി​ക​ളി​ലേ​ക്കും തോ​ക്കു ചൂ​ണ്ടാ​നു​ള്ള ശ്ര​മം ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു . രാ​ജ്യ​ത്തെ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ് ഓ​രോ സം​സ്ഥാ​ന​ത്തും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ൽ ഓ​രോ നി​ല​പാ​ടു​ക​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഗ​വ​ർ​ണ​ർ ബി​ജെ​പി​യു​ടെ വ​ക്താ​വാ​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ശാ​സ്താം​കോ​ട്ട​യി​ലെ​ത്തി​യ ജാ​ഥ​ക്ക് വി​വി​ധ സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ കെ​കെ ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ക​ൺ​വീ​ന​ർ ആ​ർ അ​ജ​യ​കു​മാ​ർ, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ ​വ​ര​ദ​രാ​ജ​ൻ, സൂ​സ​ൻ കോ​ടി , ഏ​രി​യ സെ​ക്ര​ട്ട​റി പി​കെ ഗോ​പ​ൻ ,കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ, സി​പി​ഐ ജി​ല്ലാ​അ​സി. സെ​ക്ര​ട്ട​റി പി​എ​സ് സു​പാ​ൽ, നേ​താ​ക്ക​ളാ​യ എ ​മ​ന്മ​ഥ​ൻ നാ​യ​ർ , ആ​ർ​എ​സ് അ​നി​ൽ, ടി. ​അ​നി​ൽ, കോ​ൺ​ഗ്ര​സ് എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ധ​ർ​മ്മ​രാ​ജ​ൻ, രാ​ജേ​ഷ് രാ​ജ​ധാ​നി, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ വി​ആ​ർ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.