റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ ചാ​ത്ത​ന്നൂ​രി​ൽ നി​ന്നും ഗൗ​രി​ശ​ങ്ക​റും
Thursday, January 23, 2020 10:58 PM IST
ചാ​ത്ത​ന്നൂ​ർ: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചാ​ത്ത​ന്നൂ​രി​ന്‍റെ അ​ഭി​മാ​ന​മാ​യി എ​സ്.​ഗൗ​രി​ശ​ങ്ക​റും. കൊ​ല്ലം തേ​വ​ള്ളി എ​ൻ​സി​സി നേ​വ​ൽ യൂ​ണി​റ്റി​ലെ അം​ഗ​മാ​യ ഈ ​കേ​ഡ​റ്റ് കൊ​ല്ലം എ​സ്എ​ൻ കോ​ളേ​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​എ.(​ഇം​ഗ്ലീ​ഷ് ) വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഡി​സം​ബ​ർ 28 ന് ​ദ​ൽ​ഹി​യി​ലേ​ക്ക് സം​ഘ​ത്തി​ൽ വി​വി​ധ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കും മ​ത്സ​ര​ങ്ങ​ൾ​ക്കും ശേ​ഷം സ്വ​ർ​ണ മെ​ഡ​ലോ​ടെ ബെ​സ്റ്റ് കേ​ഡ​റ്റ് വി​ഭാ​ഗ​ത്തി​ൽ വി​ജ​യി​യാ​യി. കേ​ര​ള ആ​ന്‍റ് ല​ക്ഷ​ദ്വീ​വ് ഡ​യ​റ​ക്ട​റേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് ഗൗ​രി​ശ​ങ്ക​ർ പ​ങ്കെ​ടു​ക്കു​ന്ന​ത്.
സീ​നി​യ​ർ കേ​ഡ​റ്റ് ക്യാ​പ്റ്റ​ൻ (എ​സ് സി ​സി)​പ​ദ​വി ല​ഭി​ച്ച​തേ​വ​ള്ളി നേ​വ​ൽ എ​ൻ​സി​സി യൂ​ണി​റ്റി​ലെ ആ​ദ്യ വ​നി​താ കേ​ഡ​റ്റാ​ണ് ഗൗ​രീ​ശ​ങ്ക​ർ 2018-ൽ ​കാ​ർ​വാ​റി​ൽ ന​ട​ന്ന എ​ഐ​എ​ൻ​എ​സ് സി ​ക്യാ​മ്പി​ലും മി​ക​ച്ച കേ​ഡ​റ്റാ​യി എ​ൻ​സി​സി. ജു​നി​യ​ർ വിം​ഗി​ല്ല പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 25 ക്യാ​മ്പു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ഗൗ​രി​ശ​ങ്ക​ർ നി​ര​വ​ധി ക്യാ​മ്പു​ക​ളി​ൽ ബെ​സ്റ്റ് കേ​ഡ​റ്റാ​യി​ട്ടു​ണ്ട്.
ചീ​ഫ് മി​നി സ്‌​റ്റേ​ഴ്സ് സ്കോ​ള​ർ​ഷി​പ്പി​നും അ​ർ​ഹ​യാ​യി​ട്ടു​ണ്ട്. ചാ​ത്ത​ന്നൂ​ർ താ​ഴം ഉ​ണ്ണി മ​ങ്ങാ​ട്ട് ശ്രീ​ശ​ങ്ക​ര​ത്തി​ൽ വി​ശാ​ഖ് ശ​ങ്ക​റി​ന്‍റേ​യും ശ്രീ​ജാ വി​ശാ​ഖി​ന്‍റേ​യും മ​ക​ളാ​ണ്.