വി​ദ്യാ​ല​യ പ​രി​സ​ര​ത്തെ ല​ഹ​രി നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്ക​ണം
Thursday, January 23, 2020 10:58 PM IST
കൊ​ല്ലം : വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ലെ ല​ഹ​രി നി​രോ​ധ​നം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് കൊ​ല്ലം പീ​പ്പി​ൾ സോ​ഷ്വോ-​ക​ൾ​ച്ച​റ​ൽ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ളി​ലൂ​ടെ​യും നി​ര​ന്ത​ര​മാ​യ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യും ല​ഹ​രി മാ​ഫി​യ​യെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ന് പോ​ലീ​സ് എ​ക്സൈ​സ് സം​വി​ധാ​നം ശ​ക്ത​മാ​ക്ക​ണം.
സ്കൂ​ൾ പി​ടി​എ ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജാ​ഗ്ര​താ സ​മി​തി രൂ​പീ​ക​രി​ച്ച് ല​ഹ​രി​യു​ടെ സ്വാ​ധീ​ന​ത്തി​ൽ നി​ന്ന് വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.
ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഫോ​റം പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന. സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ്കു​മാ​ർ, ബി. ​സു​രേ​ഷ് ബാ​ബു, ബി​ജു ക്രി​സ്റ്റ​ഫ​ർ, എ​ൻ. റി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.