കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ന്ന സം​ഘം പി​ടി​യി​ല്‍
Wednesday, January 22, 2020 11:16 PM IST
തെ​ന്മ​ല : ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന മേ​ഖ​ല​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും ക​ക്കൂ​സ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച് വ​ന്ന ര​ണ്ടം​ഗ സം​ഘ​ത്തെ തെ​ന്മ​ല പോ​ലീ​സ് ത​ന്ത്ര​മാ​പ​ര​മാ​യി കു​ടു​ക്കി.
ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല ത​ളി​യം​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ ആ​ശാ​രി​വി​ള​യി​ൽ വീ​ട്ടി​ൽ രാം​ജി​ത് ലാ​ൽ (27), ക​യ​റ്റ​ത്തു​ചി​റ വീ​ട്ടി​ൽ വി​നീ​ഷ് (33) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ആ​ഴ്ച കെ ​ഐ പി ​ഉ​റു​കു​ന്നു അ​ണ്ടൂ​ര്‍​പ​ച്ച ക​നാ​ലി​ല്‍ നി​ര​വ​ധി ത​വ​ണ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യി​രു​ന്നു. ഇ​ത് വ​ലി​യ ജ​ന​രോ​ക്ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്തോ​ടെ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും തെ​ന്മ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.
തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച തെ​ന്മ​ല പോ​ലീ​സ് പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ വാ​ഹ​ന​ങ്ങ​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യും ഇ​ത് മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തി​ല്‍ നി​ന്നും ഒ​രു മി​നി ടാ​ങ്ക​ര്‍ ലോ​റി ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യും ഇ​തി​ന്‍റെ ന​മ്പ​ര്‍ പ​രി​ശോ​ധി​ച്ച് ഉ​ട​മ​സ്ഥ​നെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. ഇ​വ​രു​ടെ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സ് ഇ​വ​ര്‍ ത​ന്നെ​യാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തെ​ന്നു സ്ഥി​രീ​ക​രി​ച്ചു.
പി​ന്നീ​ട് തെ​ന്മ​ല സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി ​എ​സ് പ്ര​വീ​ൺ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്തോ​ഷ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ണ്ടെ​ന്ന വ്യാ​ജേ​നെ രാം​ജി​ത് ലാ​ൽ, വി​നീ​ഷ് എ​ന്നി​വ​രെ സ​മീ​പി​ക്കു​ക​യും ഇ​വ​രെ പു​ന​ലൂ​ര്‍ ഇ​ളം​മ്പ​ലി​ല്‍ എ​ത്തി​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്ത​തോ​ടെ ക​നാ​ലി​ല്‍ ഉ​ള്‍​പ്പ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഇ​വ​ര്‍ നി​വ​ര​ധി​ത​വ​ണ മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യ​താ​യി തെ​ളി​ഞ്ഞു. വീ​ടു​ക​ള്‍ ഫ്ലാ​റ്റു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍ ആ​ളൊ​ഴി​ഞ്ഞ മേ​ഖ​ല​യി​ല്‍ നി​ക്ഷേ​പി​ക്കു​ക​യാ​ണ് പ്ര​തി​ക​ളു​ടെ പ​തി​വ് രീ​തി.
ഇ​തി​ല്‍ ഏ​റെ​യും ഇ​വ​ര്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന​ത് ജ​ലാ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു. പ്ര​തി​ക​ള്‍​ക്ക് എ​തി​രെ പൊ​തു​യി​ട​ങ്ങ​ളി​ല്‍, ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​ക്ഷേ​പി​ക്കു​ക, ജ​ല സം​ര​ക്ഷ​ണ നി​യ​മം, പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ ലം​ഘ​നം തു​ട​ങ്ങി​യ നി​ര​വ​ധി വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി യ ​ഇ​വ​രെ റി​മാ​ന്‍റ് ചെ​യ്തു.