മോ​ദി സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് എം​പി
Wednesday, January 22, 2020 11:16 PM IST
പു​ന​ലൂ​ർ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ആ​രോ​പി​ച്ചു.
പു​ന​ലൂ​രി​ൽ ന​ട​ന്ന എ​സ് വൈ ​എ​സ് ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി. മ​തേ​ത​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ മു​സ്ലീം മ​ത വി​ഭാ​ഗ​ത്തെ മാ​ത്രം അ​വ​ഗ​ണി​യ്ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട സ​മ​ര​ത്തി​ൽ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളാ​ണ് വി​ജ​യി​ച്ച​തെ​ന്നും എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന യു​വ​ജ​ന റാ​ലി​യും ന​ട​ന്നു. പു​ന​ലൂ​ർ ടി​ബി ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച റാ​ലി സ​മ്മേ​ള​ന ന​ഗ​രി​യാ​യ ചെ​മ്മ​ന്തൂ​രി​ൽ സ​മാ​പി​ച്ചു.
സി​ദ്ദി​ഖ് മി​സ്ബാ​ഹി കാ​മി​ൽ സ​ഖാ​ഫി അ​ധ്യ​ക്ഷ​നാ​യി. ദേ​വ​ർ​ശോ​ലാ അ​ബ്ദു​ൾ സ​ലാം മു​സ​ലി​യാ​ർ, തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, ഡോ. ​പി. എ.​മു​ഹ​മ്മ​ദ് കു​ഞ്ഞ് സ​ഖാ​ഫി ,എം.​എ.​രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.