ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ ഹോ​ക്കി ചാ​മ്പ്യ​ന്‍​ഷി​പ്പ് തു​ട​ങ്ങി
Wednesday, January 22, 2020 11:01 PM IST
കൊ​ല്ലം: ഹോ​ക്കി ഇ​ന്ത്യ​യു​ടെ പ​ത്താ​മ​ത് ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​ത ഹോ​ക്കി ചാ​മ്പ്യ​ന്‍​ഷി​പ്പ് ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ന്ത്രി കെ ​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഒ​ളി​മ്പി​ക് ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഈ ​ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ന്നാ​ണെ​ന്ന​ത് മ​ത്സ​ര​ത്തി​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​ടെ ത​ന​താ​യ വൈ​വി​ധ്യ​മാ​ണ് ഇ​വി​ടെ ദ​ര്‍​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും. ബി ​ഡി​വി​ഷ​ന്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ് ഇ​ന്ന് തു​ട​ക്ക​മാ​കു​ക. 30 മു​ത​ല്‍ എ ​ഡി​വി​ഷ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും.

കേ​ര​ള ഹോ​ക്കി പ്ര​സി​ഡ​ന്‍റ് വി ​സു​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ എ​ന്‍​കെ പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, ഹോ​ക്കി ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് അ​ഹ​മ്മ​ദ്, ക​ന​റാ ബാ​ങ്ക് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ എ​ന്‍ അ​ജി​ത്കൃ​ഷ്ണ​ന്‍, ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഭോ​ലാ​നാ​ഥ് സിം​ഗ്, കേ​ര​ള ഹോ​ക്കി ട്ര​ഷ​റ​ര്‍ സി ​റ്റി സോ​ജി, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നോ​ദ് ലാ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍ അ​യ്യ​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ന് രാ​വി​ലെ 7.30ന് ​ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ഹോ​ക്കി കൂ​ര്‍​ഗും ഹോ​ക്കി ഉ​ത്ത​രാ​ഖ​ണ്ഡും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടും.