ഭാ​ര​തത്തെ നാ​ണം കെ​ടു​ത്തി​യ ഭ​ര​ണാ​ധി​കാ​രി​യാ​ണ് മോ​ദി​യെ​ന്ന്
Wednesday, January 22, 2020 11:01 PM IST
ച​വ​റ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ലോ​ക രാ​ജ്യ​ങ്ങ​ളു​ടെ മു​ന്നി​ല്‍ ഭാ​ര​ത​ത്തെ നാ​ണം കെ​ടു​ത്തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി മോ​ദി മാ​റി​യി​രി​ക്കു​ന്നു എ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബ​ന്നി ബ​ഹ​നാ​ന്‍ പ​റ​ഞ്ഞു.

പ​ന്മ​ന ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ ന​യി​ച്ച പ്ര​തി​ഷേ​ധ ജ്വാ​ല​യു​ടെ സ​മാ​പ​നം ഇ​ട​പ്പ​ള​ളി​ക്കോ​ട്ട​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ര​ണ​ഘ​ട​ന​യെ​പ്പോ​ലും വെ​ല്ലു​വി​ളി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മോ​ദി​യും അ​മി​ത്ഷാ​യും കൂ​ടി ചെ​യ്ത് വ​രു​ന്ന​ത്. നോ​ബ​ല്‍ സ​മ്മാ​ന ജേ​താ​ക്ക​ള്‍ പോ​ലും നി​യ​മം കൊ​ണ്ടു​വ​രാ​ന്‍ ശ്ര​മി​ക്കു​ന്ന മോ​ദി​യെ​യും കൂ​ട്ട​രെ​യും എ​തി​ര്‍​ക്കു​ക​യാ​ണ്.

ബി​ജെ​പി സ​ര്‍​ക്കാ​രി​നെ​തി​രെ എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ജ​ന​ങ്ങ​ളും ഒ​ന്നി​ച്ച് അ​ണി നി​ര​ക്കു​ക​യാ​ണ്. ഭ​ര​ണ ഘ​ട​ന​യു​ടെ ആ​ത്മാ​വി​നെ ചോ​ദ്യം ചെ​യ്യു​ന്ന സ​മീ​പ​നാ​ണ് മോ​ദി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മോ​ദി​യു​ടെ പാ​ര​മ്പ​ര്യ​മ​ല്ല ഭാ​ര​ത​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യം എ​ന്ന് ബി​ജെ​പി സ​ര്‍​ക്കാ​ര്‍ മ​ന​സി​ലാ​ക്ക​ണം.

കേ​ര​ളാ ഗ​വ​ര്‍​ണ​ര്‍ ബി​ജെ​പി​യു​ടെ നേ​താ​വി​നെ​പ്പോ​ലെ സം​സാ​രി​ക്കു​ക​യാ​ണ്. ബി​ജെ​പി​ക്ക് ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യ​തി​നാ​ല്‍ ഇ​നി ഗ​വ​ര്‍​ണ​ര്‍ ആ ​സ്ഥാ​നം കൂ​ടി ഏ​റ്റെ​ടു​ക്ക​ണ്ട. വി​ട്ടു വീ​ഴ്ച്ച​യി​ല്ലാ​ത്ത സ്ത്രീ ​സു​ര​ക്ഷ പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ രാ​ത്രി​യി​ല്‍ പോ​ലീ​സി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ സ്ത്രീ​ക​ളെ ന​ട​ത്തു​ന്ന​ത​ല്ല സ്ത്രീ ​സു​ര​ക്ഷ.

സ്ത്രീ​ക​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും ഭ​യ​മാ​ണ് എ​ന്നും ബ​ന്നി ബ​ഹ​നാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ന്മ​ന ബ്ലോ​ക്ക് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജ​ര്‍​മ്മി​യാ​സ്, സ​ന്തോ​ഷ് തു​പ്പാ​ശേ​രി, കോ​ല​ത്ത് വേ​ണു​ഗോ​പാ​ല്‍, ച​ക്ക​നാ​ല്‍ സ​ന​ല്‍ കു​മാ​ര്‍, പൊ​ന്മ​ന നി​ശാ​ന്ത്, സേ​തു​നാ​ഥ​ന്‍​പി​ള​ള, കോ​യി​വി​ള രാ​മ​ച​ന്ദ്ര​ന്‍, പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ന്‍, മോ​ഹ​ന്‍ കോ​യി​പ്പു​റം, സി.​ആ​ര്‍. സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

തെ​ക്കും​ഭാ​ഗ​ത്തെ ആ​ന്‍റ​ണി​യു​ടെ സ്മൃ​തി കു​ടീ​ര​ത്തി​ല്‍ നി​ന്ന് ഐ​എ​ന്‍​ടി​യു​സി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ് ബാ​ബു പ്ര​തി​ഷേ​ധ ജ്വാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് തെ​ക്കും​ഭാ​ഗം, തേ​വ​ല​ക്ക​ര, പ​ന്മ​ന, വ​ട​ക്കും​ത​ല എ​ന്നീ മ​ണ്ഡ​ല​ത്തി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ ജ്വാ​ല​ക്ക് ബേ​ബി സ​ലീ​ന, ഷം​ല, പ്ര​ഭ അ​നി​ല്‍, ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ന്‍, പ​ന്മ​ന ജി. ​വേ​ലാ​യു​ധ​ന്‍ കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.