സ​ഹ​ക​ര​ണ ​സ്പി​ന്നിം​ഗ് മി​ല്ലി​ലെ സൈ​റ​ൺ നി​ല​ച്ചി​ട്ട് ഒ​ന്ന​ര വ​ർ​ഷം
Wednesday, January 22, 2020 11:01 PM IST
ചാ​ത്ത​ന്നൂ​ർ: കാ​രം​കോ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കൊ​ല്ലം സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് അ​ട​ഞ്ഞി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മാ​യി. അ​ടു​ത്ത കാ​ല​ത്തൊ​ന്നും മി​ൽ തു​റ​ക്കു​ന്ന ല​ക്ഷ​ണ​വു​മി​ല്ല ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ സ്പി​ന്നിം​ഗ് മി​ല്ലാ​യി​രു​ന്നു.
450 ലേ​റെ ജീ​വ​ന​ക്കാ​ർ വ​രെ മി​ല്ലി​ലു​ണ്ടാ​യി​രു​ന്നു.​എ​ന്നാ​ൽ മി​ൽ അ​ട​യ്ക്കു​മ്പോ​ൾ നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളാ​യി ചു​രു​ങ്ങി. അ​ട​ഞ്ഞു​കി​ട​ക്കു​ന്ന മി​ല്ലി​ന് മു​ക​ളി​ൽ ക​യ​റി ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ​ശ്ര​മം വ​രെ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യി​രു​ന്നു.
ന​വീ​ക​ര​ണ​ത്തി​നാ​യാ​ണ് ഒ​ന്ന​ര വ​ർ​ഷ​മാ​യി മി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മി​ല്ലി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ലാ​ഭ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മി​ൽ ക്ര​മേ​ണ ന​ഷ്ട​ത്തി​ലേ​ക്ക് വ​ഴു​തി വീ​ണു.​ന​ഷ്ടം വ​ൻ​തോ​തി​ലാ​യ​പ്പോ​ൾ പ​ല​പ്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്കി​യി​ട്ടു​ണ്ട്. ഇ ​എ​സ് ഐ, ​പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് തു​ട​ങ്ങി​യ​വ​യും അ​ട​യ്ക്കാ​നാ​വ​തെ കു​ടി​ശി​ക​യാ​യി. ഇ​തു മൂ​ലം അ​ടു​ത്ത കാ​ല​ത്ത് ജോ​ലി​യി​ൽ നി​ന്നും പി​രി​ഞ്ഞ ഇ​രു​പ​തി​ൽ​പ്പ​രം പേ​ർ​ക്ക് പെ​ൻ​ഷ​ൻ കി​ട്ടു​ന്നി​ല്ല. നൂ​റി​ൽ​പ്പ​രം ജീ​വ​ന​ക്കാ​ർ​ക്ക് ഗ്രാ​റ്റ്വി​വി​റ്റി കി​ട്ടാ​നു​ണ്ട്.
വൈ​ദ്യു​തി ബോ​ർ​ഡി​ന് ല​ക്ഷ​ങ്ങ​ളു​ടെ കു​ടി​ശി​ക നി​ല നി​ല്ക്കു​മ്പോ​ൾ മി​ല്ലി​ലു​ണ്ടാ​യി​രു​ന്ന ജ​ന​റേ​റ്റ​ർ വി​ല്പ​ന ന​ട​ത്തി​യെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ക്കു​ന്നു. ഉ​ല്പാ​ദ​ന​ക്ഷ​മ​ത കു​റ​ഞ്ഞ​തും ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ക്കാ​ത്ത​തു​മാ​ണ് ന​ഷ്ട​ത്തി​ന് കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​ധു​നി​ക​വ​ത്ക്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു നീ​ങ്ങി​യ​ത്.
മി​ല്ലി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നും ആ​ധു​നി​ക യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും നാ​ഷ​ണ​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ (എ​ൻ​സി​ഡി​സി) 57 കോ​ടി രൂ​പ​യു​ടെ പു​ന​രു​ദ്ധാ​ര​ണ പാ​ക്കേ​ജ് അ​നു​വ​ദി​ച്ചു.​സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഗ്യാ​ര​ന്‍റി​യി​ൽ 45 കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​മാ​റി.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 15 കോ​ടി രൂ​പ സ​ഹ​ക​ര​ണ​മി​ല്ലു​ക​ളു​ടെ കേ​ന്ദ്ര ഭ​ര​ണ സ​മി​തി​യാ​യ ടെ​ക്സ്ഫെ​ഡി​ന് 2015 ഓ​ഗ​സ്റ്റി​ൽ ന​ല്കു​ക​യും ചെ​യ്തു. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് 12 കോ​ടി രൂ​പ​യു​ടെ യ​ന്ത്ര​ങ്ങ​ൾ മി​ല്ലി​ൽ ഇ​റ​ക്കി വ​ച്ചി​ട്ട് മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞു. പ​ഴ​യ യ​ന്ത്ര​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി വി​ല്ക്കു​ക​യും ചെ​യ്തു.
ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ മി​ൽ അ​ട​ഞ്ഞു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മാ​യി. തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ ​ഓ​ഫ് അ​ല​വ​ൻ​സ് പോ​ലും കു​ടി​ശി​ക​യാ​ണ്. തൊ​ഴി​ലാ​ളി​ക​ൾ മി​ല്ലി​ന് മു​ന്നി​ൽ പ​ല​വി​ധ സ​മ​ര​ങ്ങ​ളും സ​മ്മ​ർ​ദ്ദ​ങ്ങ​ളും ന​ട​ത്തി​യി​ട്ടും ന​വീ​ക​ര​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. നൂ​റി​ൽ​പ്പ​രം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും പ​രോ​ക്ഷ​മാ​യി ഉ​പ​ജി​വ​നം ക​ണ്ടെ​ത്തി​യി​രു​ന്ന 200 ഓ​ളം കു​ടും​ബ​ങ്ങ​ളൂം ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്.
എ​ൻ​സി​ഡി​സി ന​ല്കി​യ പ​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​മാ​റാ​ത്ത​താ​ണ് മി​ൽ ദീ​ർ​ഘ​കാ​ല​മാ​യി അ​ട​ഞ്ഞു​കി​ട​ക്കാ​ൻ കാ​ര​ണം.