ആ​ര്യ​ങ്കാ​വ് വ​നം ചെ​ക്ക് പോ​സ്റ്റി​ല്‍ വി​ജി​ല​ന്‍​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന
Wednesday, January 22, 2020 11:01 PM IST
തെ​ന്മ​ല : കേ​ര​ള ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​മാ​യ ആ​ര്യ​ങ്കാ​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വ​നം ചെ​ക്ക്പോ​സ്റ്റി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വി​ജി​ല​ന്‍​സ് ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ​പി​ച്ചു ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വ​ന​പാ​ല​ക​ന്‍ പി​ടി​യി​ലാ​യി.
കൂ​ടാ​തെ ക​ണ​ക്കി​ല്‍​പെ​ടാ​ത്ത 2500 രൂ​പ​യും ക​ണ്ടെ​ത്തി. ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് കൊ​ല്ലം വി​ജി​ല​ന്‍​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​പി സു​ധീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ക്ക്പോ​സ്റ്റി​ല്‍ പ​രി​ശോ​ധ​ന​ക്ക് എ​ത്തി​യ​ത്. ഈ ​സ​മ​യം ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​ന്‍​സാ​ര്‍, വാ​ച്ച​ര്‍ അ​ജി​മോ​ന്‍ എ​ന്നി​വ​രാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ട​യി​രു​ന്ന​ത്.
പ​രി​ശോ​ധ​ന​യി​ല്‍ അ​ന്‍​സാ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ വി​ജി​ല​ന്‍​സ് സം​ഘം തെ​ന്മ​ല പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി. ചെ​ക്ക്പോ​സ്റ്റി​ല്‍ നി​ന്നും ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത 2500 രൂ​പ പി​ടി​ച്ചെ​ടു​ത്തു. 10, 20, 50 എ​ന്നി നോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​തു​വ​ഴി ക​ന്നു​കാ​ലി​ക​ളും, ത​ടി​യു​മ​ട​ക്കം ക​യ​റ്റി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​ടി​യാ​ണ് എ​ന്നാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.
വ​നം ചെ​ക്ക്പോ​സ്റ്റി​നാ​യി പു​തി​യ കെ​ട്ടി​ടം നി​ര്‍​മ്മി​ച്ച്‌ അ​ടു​ത്തി​ടെ​യാ​ണ് ഉ​ദ്ഘ​ടാ​നം ചെ​യ്ത് തു​റ​ന്നു ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ അ​ട​ക്ക​മു​ള്ള ഈ ​ഓ​ഫീ​സി​ല്‍ വ​ന​പാ​ല​ക​ര്‍ ഡ്യൂ​ട്ടി നോ​ക്കാ​റി​ല്ല​ന്നും ഇ​പ്പോ​ഴും പ​ഴ​യ​ക്കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​വ​ര്‍ ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും ആ​രോ​പ​ണം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ഇ​ത് വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നും ദി​നം പ്ര​തി​യു​ള്ള പ​ടി വാ​ങ്ങാ​നാ​ണ് എ​ന്നാ​ണ് ആ​ക്ഷേ​പം. അ​തേ​സ​മ​യം വ​ന​പാ​ല​ക​രെ സം​ര​ക്ഷി​ക്കാ​ന്‍ ഉ​ന്ന​ത ഇ​ട​പെ​ടീ​ല്‍ ന​ട​ക്കു​ന്ന​താ​യി​ട്ടു​ള്ള ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.