ചാ​ത്ത​ന്നൂ​രി​ല്‍ മ​ട്ടു​പ്പാ​വി​ലെ മ​ണ്ണി​ല്ലാ കൃ​ഷി
Tuesday, January 21, 2020 11:26 PM IST
കൊല്ലം: ക​ര്‍​ഷ​ക​ഗ്രാ​മ​മെ​ന്ന് പേ​രെ​ടു​ത്ത ചാ​ത്ത​ന്നൂ​രി​ല്‍ മ​ട്ടു​പ്പാ​വി​ലെ മ​ണ്ണി​ല്ലാ കൃ​ഷി​യും തു​ട​ങ്ങി. ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന ല​ക്ഷ്യ​വു​മാ​യി കൃ​ഷി വ​കു​പ്പ് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി​യാ​യ ജീ​വ​നി​യു​ടെ ഭാ​ഗ​മാ​ണ് ഈ ​നൂ​ത​ന കൃ​ഷി രീ​തി ന​ട​പ്പി​ലാ​ക്കി​യ​ത്.
ഊ​റാം​വി​ള​യി​ലെ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍റെ മ​ട്ടു​പ്പാ​വി​ലാ​ണ് ചാ​ത്ത​ന്നൂ​ര്‍ കൃ​ഷി​ഭ​വ​ന്‍ മ​ണ്ണി​ല്ലാ​കൃ​ഷി ന​ട​ത്തു​ന്ന​ത്. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി പോ​ഷ​ക​ശ്രീ പ​ദ്ധ​തി വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്‍റെ തു​ട​ക്ക​മെ​ന്ന നി​ല​യ്ക്കാ​ണ് പു​തു​കൃ​ഷി രീ​തി പ​രീ​ക്ഷി​ച്ച​ത്. ക​ര്‍​ഷ​ക​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​മാ​ണ് പു​തി​യ പ​ദ്ധ​തി​യു​ടെ വി​ജ​യം.
മ​ണ്ണ് 100 ശ​ത​മാ​ന​വും ഒ​ഴി​വാ​ക്കി പാ​ഴ്‌​വ​സ്തു​ക്ക​ളാ​യ ച​കി​രി​ച്ചോ​റ് ക​മ്പോ​സ്റ്റ്, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പേ​പ്പ​ര്‍, ചാ​ണ​ക​പ്പൊ​ടി എ​ന്നി​വ ഗ്രോ​ബാ​ഗി​ല്‍ ഒ​ന്നി​ട​വി​ട്ടു​ള്ള ത​ട്ടു​ക​ളാ​യി ക്ര​മീ​ക​രി​ച്ചാ​ണ് കൃ​ഷി. മ​ണ്ണ് രോ​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​യ ഗു​ണ​മന്മ​യു​ള്ള പ​ച്ച​ക്ക​റി ഉ​ല്‍​പ്പാ​ദ​ന​മാ​ണ് സാ​ധ്യ​മാ​ക്കു​ന്ന​ത്. കൃ​ഷി​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന വ​ര്‍​ധ​ന​യാ​ണ് മു​ഖ്യ സ​വി​ശേ​ഷ​ത.
മ​ണ്ണ് നി​റ​ച്ച ഗ്രോ​ബാ​ഗു​ക​ളേ​ക്കാ​ള്‍ ഭാ​രം കു​റ​വാ​യ​തി​നാ​ല്‍ മ​ട്ടു​പ്പാ​വി​ന് സ​മ്മ​ര്‍​ദ്ദം ഏ​ല്‍​ക്കാ​തെ കൃ​ഷി ന​ട​ത്താം. തി​രി​ന​ന പോ​ലു​ള്ള ശാ​സ്ത്രീ​യ​മാ​യ ജ​ല​സേ​ച​ന രീ​തി​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. നീ​ള​ത്തി​ല്‍ സ്ഥാ​പി​ച്ച പൈ​പ്പു​ക​ളി​ല്‍ ഘ​ടി​പ്പി​ച്ച തി​രി​ന​ന​ക​ളി​ലൂ​ടെ ഗ്രോ​ബാ​ഗി​ലെ സു​ഷി​രം വ​ഴി​യാ​ണ് വി​ള​ക​ള്‍​ക്ക് വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​ത്. സ്ഥ​ല​പ​രി​മി​തി​യെ മ​റി​ക​ട​ക്കാ​നും മ​ട്ടു​പ്പാ​വ് കൃ​ഷി സ​ഹാ​യ​ക​മാ​ണ്.
കൃ​ഷി ഭ​വ​നി​ലെ അ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍ററാ​ണ് ഒ​രു ല​ക്ഷം രൂ​പാ ചി​ല​വി​ല്‍ 400 ഗ്രോ​ബാ​ഗു​ക​ള​ട​ങ്ങു​ന്ന എ​ട്ട് യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​ത്. ചീ​ര​യും ത​ക്കാ​ളി​യും പ​ച്ച​മു​ള​കും വ​ഴു​ത​ന​യും ഒ​ക്കെ​യാ​ണ് വി​ള​യു​ന്ന​ത്.
പ​ത്തു ക​ര്‍​ഷ​ക​ര്‍ വീ​ത​മു​ള്ള സം​ഘ​ങ്ങ​ള്‍ രൂ​പീ​ക​രി​ച്ച് 50 ഗ്രോ​ബാ​ഗു​ക​ള്‍ അ​ട​ങ്ങു​ന്ന ഒ​രോ യൂ​ണി​റ്റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. 12500 രൂ​പ​യാ​ണ് ഒ​രു യൂ​ണി​റ്റി​ന്‍റെ ചി​ല​വ്. 9375 രൂ​പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ഹി​ത​മാ​യി ക​ര്‍​ഷ​ക​ന് ല​ഭി​ക്കു​ന്നു. യൂ​ണി​റ്റു​ക​ള്‍ നി​ര്‍​മ്മി​ച്ച് ന​ല്‍​കു​ന്ന​തോ​ടൊ​പ്പം പ​ര​മ്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളു​ടെ കൈ​മാ​റ്റ​വും വി​പ​ണ​ന​വും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ന​ല്‍​കാ​ന്‍ അ​ഗ്രോ സ​ര്‍​വീ​സ് സെന്‍റ​റും ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ചാ​ത്ത​ന്നൂ​രി​ലെ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലും യൂ​ണി​റ്റു​ക​ളു​ടെ നി​ര്‍​മാ​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് കൃ​ഷി​വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഷി​ബു​കു​മാ​ര്‍ അ​റി​യി​ച്ചു.