ഇ​ന്ത്യ​യി​ൽ വി​ജ​യി​ക്കാ​ൻ പോ​കു​ന്ന​ത് നീ​തി​യും സ​ത്യ​വും: കാ​ന്ത​പു​രം
Tuesday, January 21, 2020 11:26 PM IST
പു​ന​ലൂ​ർ: മ​തേ​ത​ര രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ൽ വി​ജ​യി​യ്ക്കാ​ൻ പോ​കു​ന്ന​ത് നീ​തി​യും സ​ത്യ​വു​മാ​ണെ​ന്ന് കാ​ന്ത​പു​രം എ​പി അ​ബൂ​ബ​ക്ക​ർ മു​സ​ലി​യാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പു​ന​ലൂ​രി​ൽ എ​സ് വൈ​എ​സ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ത്യ​ത്തെ ആ​ർ​ക്കും അ​ധി​ക​കാ​ലം ത​ട​വ​റ​യി​ലാ​ക്കാ​ൻ ക​ഴി​യി​ല്ല. മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ അ​സ്ത​മി​യ്ക്കാ​ത്ത ന​മ്മു​ടെ രാ​ജ്യ​ത്ത് ഇ​പ്പോ​ഴും സ്നേ​ഹ ബ​ന്ധ​ങ്ങ​ൾ​ക്കും സ​ത്യ​ത്തി​നും വി​ല​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നും മ​ത വി​ഭാ​ഗ​ങ്ങ​ളെ ച​വി​ട്ടി​മെ​തി​യ്ക്കാ​ൻ ക​ഴി​യി​ല്ല. അ​നീ​തി​ക​ൾ​ക്കെ​തി​രെ എ​പ്പോ​ഴും പ്ര​ക്ഷോ​ഭ​ങ്ങ​ൾ ഉ​യ​ർ​ന്നു വ​രാ​റു​ണ്ട്. ന​മ്മു​ടെ രാ​ജ്യം സാ​ഹോ​ദ​ര്യം നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു.