ശാ​സ്താം​കോ​ട്ട പോ​ലീ​സി​നെ​തി​രെ സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം
Tuesday, January 21, 2020 11:26 PM IST
ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട പോ​ലീ​സി​ന്‍റെ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​ത്തി​നെ​തി​രെ പൊ​തു​സ​മൂ​ഹ​ത്തെ മു​ൻ​നി​ർ​ത്തി പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സി​പി​എം കു​ന്ന​ത്തൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
കു​ന്ന​ത്തൂ​രി​ലെ ഡി​വൈ​എ​ഫ്ഐ, സി​പി​എം നേ​താ​ക്ക​ളും ശാ​സ്താം​കോ​ട്ട പോ​ലീ​സും ത​മ്മി​ലു​ള്ള ശീ​ത​യു​ദ്ധം പ​ര​സ്യ​മാ​യ​തോ​ടെ​യാ​ണ് നേ​തൃ​ത്വം പോ​ലീ​സി​നെ​തി​രെ രം​ഗ​ത്ത് വ​ന്ന​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച ശാ​സ്താം​കോ​ട്ട എ​സ്ഐ ഷു​ക്കൂ​റും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ന്‍റെ വീ​ഡി​യോ ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തോ​ടെ കൂ​ടു​ത​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​നെ​തി​രെ രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു.‌
സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന സി​പിഎം ​പ്ര​വ​ർ​ത്ത​ക​രെ അ​പ​മാ​നി​ക്കു​ന്ന സ​മീ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു നി​ര​വ​ധി ത​വ​ണ പ്ര​വ​ർ​ത്ത​ക​ർ എ​സ്ഐ​യ്ക്കും സി​ഐ യ്ക്കും ​എ​തി​രെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ണ്ടാ​വാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മാ​ണു​ള്ള​ത്.