ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Tuesday, January 21, 2020 11:26 PM IST
കൊല്ലം: പ​ഞ്ചാ​യ​ത്ത്/​മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ നി​ല​വി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള ക​ര​ട് പ്ര​സി​ദ്ധീ​ക​രി​ച്ചു. 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, 86 മു​നി​സി​പ്പാ​ലി​റ്റി, ആ​റ് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വോ​ട്ട​ര്‍​പ​ട്ടി​ക​യാ​ണ് പു​തു​ക്കു​ന്ന​ത്. ക​ര​ട് പ​ട്ടി​ക സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഫെ​ബ്രു​വ​രി 14 വ​രെ ഇ​ല​ക്ട്ര​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കാം. അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക ഫെ​ബ്രു​വ​രി 28 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. 2020 ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു മു​മ്പോ 18 വ​യ​സ് തി​ക​ഞ്ഞ​വ​ര്‍​ക്ക് പേ​രു ചേ​ര്‍​ക്കാം. പ​ട്ടി​ക​യി​ലെ ഉ​ള്‍​ക്കു​റി​പ്പു​ക​ളി​ല്‍ തി​രു​ത്ത​ലു​ക​ള്‍, സ്ഥാ​ന​മാ​റ്റം എ​ന്നി​വ​യ്ക്കും അ​വ​സ​രം ല​ഭി​ക്കും.
പു​തി​യ​താ​യി പേ​ര് ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നും (​ഫാ​റം 4) തി​രു​ത്ത​ല്‍ വ​രു​ത്തു​ന്ന​തി​നും(​ഫോം 6) പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍/​വാ​ര്‍​ഡ് മാ​റ്റ​ത്തി​നും(​ഫോം 7) ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. പേ​ര് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഫോം ​അ​ഞ്ചി​ല്‍ നേ​രി​ട്ടോ ത​പാ​ലി​ലൂ​ടെ​യോ സ​മ​ര്‍​പ്പി​ക്കാം. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​ക​ള്‍ www.lsgelection.kerala.gov.in സൈ​റ്റി​ലാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.
വോ​ട്ട​ര്‍​പ​ട്ടി​ക എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും പ​രി​ശോ​ധ​ന​യ്ക്ക് ല​ഭി​ക്കും. www.lsgelection.kerala. gov.in വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. അം​ഗീ​കൃ​ത ദേ​ശീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും സം​സ്ഥാ​ന പാ​ര്‍​ട്ടി​ക​ള്‍​ക്കും നി​യ​മ​സ​ഭ​യി​ല്‍ പ്രാ​തി​നി​ധ്യ​മു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും പ​ട്ടി​ക​യു​ടെ പ​ക​ര്‍​പ്പ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. മ​റ്റു​ള്ള​വ​ര്‍​ക്ക് നി​ശ്ചി​ത നി​ര​ക്കി​ല്‍ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ അ​ത​ത് സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രും കോ​ര്‍​പ്പ​റേ​ഷ​നു​ക​ളി​ല്‍ അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​മാ​രു​മാ​ണ് ഇ​ല​ക്ട്ര​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍.
അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും സം​ബ​ന്ധി​ച്ച് ഇ​ല​ക്ട്ര​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രെ നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം അ​പ്പീ​ലു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. പ​ഞ്ചാ​യ​ത്തു​ക​ളെ സം​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​രും മു​നി​സി​പ്പാ​ലി​റ്റി, മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സം​ബ​ന്ധി​ച്ച് ന​ഗ​ര​കാ​ര്യ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍​മാ​രു​മാ​ണ് അ​പ്പീ​ല്‍ അ​ധി​കാ​രി​ക​ള്‍ എ​ന്ന് ജി​ല്ലാ തിെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ അ​റി​യി​ച്ചു.