വൈ​ദ്യു​തി അ​ദാ​ല​ത്ത്
Tuesday, January 21, 2020 10:48 PM IST
കൊല്ലം: സം​സ്ഥാ​ന വൈ​ദ്യു​തി ബോ​ര്‍​ഡ് ലി​മി​റ്റ​ഡ് ജി​ല്ല​യി​ലെ ഉ​ത്പാ​ദ​ന, പ്ര​സ​ര​ണ, വി​ത​ര​ണ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​ദ്യു​തി അ​ദാ​ല​ത്ത് നാളെ ​രാ​വി​ലെ 10 മു​ത​ല്‍ ക​ട​പ്പാ​ക്ക​ട സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ്ബി​ല്‍ ന​ട​ക്കും.
മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. എം. ​മു​കേ​ഷ് എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​നാ​കും. മ​ന്ത്രി മാരായ ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ, കെ. ​രാ​ജു, മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍, എം​പിമാ​രാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എ. ​എം.ആ​രി​ഫ്, കെ. ​സോ​മ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും.
എംഎ​ല്‍​എമാ​രാ​യ എം. ​നൗ​ഷാ​ദ്, ജി.​എ​സ്. ജ​യ​ലാ​ല്‍, മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍, പി. ​അ​യി​ഷാ​പോ​റ്റി, കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, എ​ന്‍. വി​ജ​യ​ന്‍​പി​ള്ള, ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, കൗ​ണ്‍​സി​ല​ര്‍ എ​ന്‍. മോ​ഹ​ന​ന്‍, കെ​എ​സ്​ഇബി ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ ആന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​ന്‍. എ​സ്. പി​ള്ള, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ പി. ​കു​മാ​ര​ന്‍, ഡോ. ​വി. ശി​വ​ദാ​സ​ന്‍, ചീ​ഫ് എ​ഞ്ചി​നീ​യ​ര്‍ എ​സ്. രാ​ജ്കു​മാ​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.