ആംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
Tuesday, January 21, 2020 10:48 PM IST
ച​വ​റ: ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടി​നു​വ​ട​ക്ക് വാ​ർ​ഡി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച 150-ാം ന​മ്പ​ർ ആം​ഗൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ഇ​തോ​ടെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​ലി​രു​ന്ന് കു​രു​ന്നു​ക​ൾ ഇ​നി അ​ക്ഷ​ര ലോ​ക​ത്തേ​ക്ക് ക​ട​ക്കും. ആംഗൻവാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ വി​ജ​യ​ൻ പി​ള​ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പൊ​തു​സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​കെ ല​ളി​ത അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് അം​ഗം ജ​യ​ശ്രീ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റോ​ബി​ൻ​സ​ൺ, ജി ​ആ​ർ ഗീ​ത, സ​ക്കീ​ർ ഹു​സൈ​ൻ , ശി​വ​ൻ​കു​ട്ടി പി​ള​ള, ഐ ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സ്വ​പ്ന, ആംഗൻ​വാ​ടി വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ റ്റി ​ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​രം;
ശു​പാ​ർ​ശ​ക​ൾ ക്ഷ​ണി​ച്ചു

ച​വ​റ: അ​ഖി​ലേ​ന്ത്യ അ​വാ​ർ​ഡി ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ പ്ര​ഗ​ൽ​ഭ​രാ​യ അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കി​വ​രു​ന്ന ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​ര​ത്തി​ന് ശു​പാ​ർ​ശ​ക​ൾ ക്ഷ​ണി​ച്ചു. സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ശു​പാ​ർ​ശ​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.
ശു​പാ​ർ​ശ​ക​ൾ ഫെ​ബ്രു​വ​രി എ​ട്ടു​വ​രെ സ്വീ​ക​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : 94 46 49 15 88 ന​മ്പ​രി​ൽ വി​ളി​ക്കു​ക .