കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 67.67 കോ​ടി​യു​ടെ വി​ക​സ​നം
Monday, January 20, 2020 11:15 PM IST
കൊല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി കി​ഫ്ബി ധ​ന​സ​ഹാ​യ​മാ​യി 67.67 കോ​ടി രൂ​പ. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യാ​ണ് തു​ക വി​നി​യോ​ഗി​ക്കു​ക. അ​ത്യാ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ള്‍ പു​തു​താ​യി നി​ര്‍​മി​ക്കും. ഇ​വ​യി​ല്‍ ഒ​ന്ന് 10 നി​ല​യാ​യി​രി​ക്കും.
നാ​ല് നി​ല​ക​ളി​ലാ​യി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബ്ലോ​ക്ക്, അ​ഞ്ച് നി​ല​യു​ള്ള ഡ​യ​ഗ​നോ​സ്റ്റി​ക് ബ്ലോ​ക്ക്, 10 നി​ല​യു​ള്ള വാ​ര്‍​ഡ് ട​വ​ര്‍ എ​ന്നി​വ​യാ​ണ് നി​ര്‍​മി​ക്കു​ക. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു നീ​ക്കും.
രാ​ജ്യാ​ന്ത​ര നി​ല​വാ​ര പ്ര​കാ​ര​മാ​ണ് കെ​ട്ടി​ട​ങ്ങ​ളു​ടെ മാ​സ്റ്റ​ര്‍​പ്ലാ​ന്‍ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ട്ട് ലി​ഫ്റ്റു​ക​ള്‍ ഇ​വി​ടെ സ​ജ്ജീ​ക​രി​ക്കും. സാ​നി​ട്ടേ​ഷ​ന്‍, ഓ​ര്‍​ഗാ​നി​ക് വേ​സ്റ്റ് ക​ണ്‍​വേ​ര്‍​ഷ​ന്‍, സീ​വേ​ജ് ട്രീ​റ്റ്മെന്‍റ് പ്ലാ​ന്‍റ്, ഫ​യ​ര്‍ ഫൈ​റ്റിം​ഗ് സി​സ്റ്റം എ​ന്നി​വ​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​വേ​ശ​ന ക​വാ​ടം, ചു​റ്റു​മ​തി​ല്‍, റോ​ഡ് വേ, ​ന​ട​പ്പാ​ത എ​ന്നി​വ​യു​മു​ണ്ടാ​കും. കെ​എ​സ്ഇ​ബി സി​വി​ല്‍ വി​ഭാ​ഗ​ത്തി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.
ഒ​ന്നാം​ഘ​ട്ട നി​ര്‍മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് 67.67 കോ​ടി രൂ​പ കി​ഫ്ബി വ​ഴി ല​ഭ്യ​മാ​ക്കി​യ​ത്. ര​ണ്ടാം​ഘ​ട്ട​മാ​യി അ​ത്യാ​ധു​നി​ക മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള തു​ക​യും ല​ഭി​ക്കു​മെ​ന്ന് പി. ​അ​യി​ഷാ പോ​റ്റി എംഎ​ല്‍​എ പ​റ​ഞ്ഞു.