ക്ഷേ​മ​കാ​രു​ണ്യ സ​ഹാ​യ വി​ത​ര​ണ​ം നടത്തി
Monday, January 20, 2020 11:15 PM IST
ച​വ​റ : ജ​ന​പ്ര​തി​നി​ധി​യും സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ നി​റ സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന തെ​ക്കേ​റ്റ​ത്ത് ശ്രീ ​ഷ​ൺ​മു​ഖ​ന്‍റെ ഓ​ർ​മ​ക​ൾ പു​തു​ക്കി അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി​യാ​യ ക്ഷേ​മ​കാ​രു​ണ്യ സ​ഹാ​യ വി​ത​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ബേ​ക്ക​റി ജം​ഗ്ഷ​നി​ൽ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം കെ.​സോ​മ​പ്ര​സാ​ദ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ എ​സ്.ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്റ് ആ​ർ അ​ഭി​ലാ​ഷ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച ഡോ. ​ബി​ൻ​സി നെ​ൽ​സ​ൻ, അ​ജി​ത്ത് രാ​ജേ​ന്ദ്ര​ൻ, അ​ഖി​ല ​പ്ര​ദീ​പ്, രേ​ഷ്മ ര​ഞ്ച​ൻ എ​ന്നി​വ​രെ സോ​മ​പ്ര​സാ​ദ് എം ​പി ആ​ദ​രി​ച്ചു.
വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണ​വും, വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ ടി ​മ​നോ​ഹ​ര​ൻ നി​ർ​വഹി​ച്ചു. പു​ത്ത​ൻ​തു​റ എ​എ​സ്എ​ച്ച്എ​സ് സ്കൂ​ളി​ന് ന​ൽ​കു​ന്ന അ​ല​മാ​ര​ക​ളു​ടെ വി​ത​ര​ണം നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സേ​തു​ല​ക്ഷ്മി​യും അ​ഗ​തി​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണം സി​പിഐ ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ​നും നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​യ്ക്കു​ള്ള വീ​ൽ​ച്ചെ​യ​ർ വി​ത​ര​ണം പ​ഞ്ചാ​യ​ത്തം​ഗം ജ​ഗ​ദ​മ്മ​യും നി​ർ​വ​ഹി​ച്ചു.
പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കു​ള​ള കി​റ്റ് വി​ത​ര​ണ​വും ന​ട​ന്നു. യോ​ഗ​ത്തി​ൽ പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മേ​ശ്, ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ഓ​മ​ന​ക്കു​ട്ട​ൻ, ട്ര​സ്റ്റ് മെ​മ്പ​ർ ലാ​ൽ​ജി കു​മാ​ർ, സെ​ക്ര​ട്ട​റി കെ ​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു.
35 വ​ർ​ഷ​ക്കാ​ലം ജ​ന​പ്ര​തി​നി​ധി​യാ​യും നീ​ണ്ട​ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യും അ​ര​യ സേ​വാ സ​മി​തി പ്ര​സി​ഡന്‍റാ​യും പ്ര​വ​ർ​ത്തി​ച്ച ദേ​ശ സ്നേ​ഹി കൂ​ടി​യാ​യി​രു​ന്ന തെ​ക്കേ​റ്റ​ത്ത് ഷ​ൺ​മു​ഖന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​മേ​ധ​യ​ത്തി​ലു​ള്ള ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്.