ഗാ​ന്ധി​ഭ​വ​ന്‍റെ സ​ത്യ​ൻ ദേ​ശീ​യ പു​ര​സ്കാ​രം ഗ​വ​ർ​ണ​ർ സ​മ്മാ​നി​ച്ചു
Sunday, January 19, 2020 11:12 PM IST
പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​ന്‍റെ ദേ​ശീ​യ പു​ര​സ്കാ​രം സോ​ഹ​ൻ റോ​യ് ഏ​റ്റു​വാ​ങ്ങി. സ​ത്യ​ൻ ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​നാ​ണ് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ക​വി​യും ഏ​രീ​സ് ഗ്രൂ​പ്പ് സ്ഥാ​പ​ക ചെ​യ​ർ​മാ​നു​മാ​യ സോ​ഹ​ൻ റോ​യ് അ​ർ​ഹ​നാ​യ​ത്. ഗാ​ന്ധി​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പു​ര​സ്കാ​രം സോ​ഹ​ൻ റോ​യ്ക്ക് സ​മ്മാ​നി​ച്ചു.
ലോ​ക ച​ല​ചി​ത്ര മേ​ഖ​ല​യ്ക്ക് സോ​ഹ​ൻ റോ​യ് ന​ൽ​കി​യ സ​മ​ഗ്ര സം​ഭാ​വ​ന ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ർ​ഡ്. ഇ​ന്ത്യ​ൻ സി​നി​മ​ക​ളെ ആ​ഗോ​ള നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക എ​ന്ന ഉ​ദ്യ​മ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ശ്രാ​ന്ത പ​രി​ശ്ര​മം ഇ​ന്ത്യ​ൻ സി​നി​മാ മേ​ഖ​ല​ക്കു​ത​ന്നെ മാ​തൃ​ക​യാ​ണ്. ഇ​ൻ​ഡീ​വു​ഡി​ലൂ​ടെ നി​ര​വ​ധി ക​ല​കാ​ര​ന്മാ​ർ​ക്ക് സി​നി​മാ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

മോ​തി​രം വി​ര​ലി​ൽ കു​ടു​ങ്ങി​യ
വി​ദ്യാ​ർ​ഥി​ക്ക് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി

കൊ​ല്ലം: മോ​തി​രം വി​ര​ലി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക്ക് കൊ​ല്ലം ക​ട​പ്പാ​ക്ക​ട അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷ​ക​രാ​യി. കി​ളി​കൊ​ല്ലൂ​ർ തെ​ക്ക​ട​ത്ത് ദേ​വി കൃ​ഷ്ണ​യി​ൽ ജ​യ​ച​ന്ദ്ര​ന്‍റെ മ​ക​ൻ അ​തു​ൽ കൃ​ഷ്ണ (14) യു​ടെ കൈ​വി​ര​ലി​ൽ കു​ടു​ങ്ങി​യ മോ​തി​ര​മാ​ണ് അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ ഊ​രി​യെ​ടു​ത്ത​ത്.