സു​ര​ക്ഷാ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, January 19, 2020 11:12 PM IST
കൊല്ലം: ഫാ​ക്ട​റീ​സ് ആ​ന്‍റ് ബോ​യി​ലേ​ഴ്‌​സ് വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ഉ​മ​യ​ന​ല്ലൂ​ര്‍ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ലെ വി​വി​ധ ഫാ​ക്ട​റി​ക​ളി​ല്‍ അ​ഗ്നി സു​ര​ക്ഷാ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ ഗു​രു​ത​ര​മാ​യ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ അ​ഞ്ച് ഫാ​ക്ട​റി​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. 15 ദി​വ​സ​ത്തി​ന​കം ലം​ഘ​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ത്ത ഫാ​ക്ട​റി​ക​ള്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. സീ​നി​യ​ര്‍ ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ എ​സ് മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ഫാ​ക്ട​റീ​സ് ആ​ന്‍റ് ബോ​യി​ലേ​ഴ്‌​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ല്‍ കൈ​ലാ​സ്‌​കു​മാ​ര്‍, പി ​പ്ര​മോ​ദ്, അ​ഡീ​ഷ​ണ​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി ​ദി​ന​ക​ര​ന്‍, കെ. ​ജ​യ​കു​മാ​ര്‍, ആ​ര്‍. അ​ഭി​ലാ​ഷ്, എ​സ്. ഷെ​മ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ വ്യ​വ​സാ​യ എ​സ്റ്റേ​റ്റു​ക​ളി​ല്‍ സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് സീ​നി​യ​ര്‍ ജോ​യിന്‍റ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.