വ​ന​പാ​ല​ക​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​ന​വു​മാ​യി അ​ഗ്നി​ശ​മ​ന​സേ​ന
Sunday, January 19, 2020 11:12 PM IST
തെ​ന്മ​ല : കാ​ട്ടു തീ ​അ​ട​ക്ക​മു​ള്ള​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും ത​ട​യു​ന്ന​തി​നും ഒ​പ്പം വ​ന​ഭാ​ഗ​ങ്ങ​ളി​ല്‍ അ​ട​ക്ക​മു​ണ്ടാ​കു​ന്ന അ​ത്യാ​ഹി​ത​ങ്ങ​ളി​ല്‍ നി​ന്നും ജീ​വ​ന്‍ ര​ക്ഷി​ക്കു​ന്ന​തി​നു​മ​ട​ക്കം വ​ന​പാ​ല​ക​രെ പ്രാ​പ്ത​രാ​ക്കാ​ന്‍ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വു​മാ​യി അ​ഗ്നി​ശ​മ​ന സേ​ന രം​ഗ​ത്ത്. വ​നം വ​കു​പ്പ് തെ​ന്മ​ല ഡി​വി​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, കു​ള​ത്തു​പ്പു​ഴ റേ​ഞ്ചി​ലെ വ​ന​പാ​ല​ക​ര്‍​ക്കാ​ണ് പു​ന​ലൂ​ര്‍ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. തെ​ന്മ​ല ഡി​വി​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്നു​ള്ള വ​ന​ശ്രീ ഹാ​ളി​ൽ വ​ച്ചാ​ണ് ക്ലാ​സ് സം​ഘ​ടി​പ്പി​ച്ച​ത്.
തെ​ന്മ​ല ഡി​വി​ഷ​ണ​ൽ ഫോ​റെ​സ്റ്റ് ഓ​ഫീ​സ​ർ സു​നി​ൽ​ബാ​ബു ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഗ്നി​ശ​മ​ന സേ​ന പു​ന​ലൂ​ര്‍ യൂ​ണി​റ്റ് ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ പി ​സു​ധീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു ക്ലാ​സ് ന​ട​ന്ന​ത്. കാ​ട്ടു​തീ ഉ​ണ്ടാ​യാ​ല്‍ വേ​ഗ​ത്തി​ലും ഫ​ല​പ്ര​ദ​മാ​യും എ​ങ്ങ​നെ ത​ട​യാം ഉ​രു​ള്‍​പൊ​ട്ട​ല്‍ പ്ര​ള​യം അ​ട​ക്ക​മു​ണ്ടാ​കു​മ്പോ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട ജീ​വ​ന്‍ ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. വേ​ന​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ കാ​ഠി​ന്യം അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​ഠ​ന ക്ലാ​സ് വ​ന​പാ​ല​ക​ർ​ക്കു സ​ഹാ​യ​ക​ര​മാ​കും എ​ന്ന് പു​ന​ലൂ​ർ ഫ​യ​ർ ഫോ​ഴ്സ് ഓ​ഫീ​സ​ർ പി ​സു​ധീ​ർ പ​റ​ഞ്ഞു. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ സു​ജി​ൻ സു​കു​മാ​ർ, ലി​ജോ റ്റി ​അ​ല​ക്സ്‌ എ​ന്നി​വ​ർ പ​രി​ശീ​ല​ന ക്യാ​മ്പി​നു നേ​തൃ​ത്വം ന​ല്‍​കി.