സം​സ്ഥാ​ന​ത്തെ പൊ​തുവി​ദ്യാ​ല​യ​ങ്ങ​ളെ​ല്ലാം സ​മ്പൂ​ര്‍​ണ ഹൈ​ടെ​ക് പ​ദ​വി​യി​ലേ​ക്ക്: മ​ന്ത്രി
Sunday, January 19, 2020 11:12 PM IST
പുനലൂർ: ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ​ല്ലാം സ​മ്പൂ​ര്‍​ണ ഹൈ​ടെ​ക് പ​ദ​വി​യി​ലേ​ക്ക് മാ​റു​മെ​ന്ന് മ​ന്ത്രി സി ​ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. വാ​ള​ക്കോ​ട് എ​ന്‍എ​സ് വിവി എ​ച്ച്എ​സ്എ​സിന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി അ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള എ​ല്ലാ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളും ഹൈ​ടെ​ക് ആ​കു​ന്ന​തോ​ടെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് രാ​ജ്യ​ത്തെ ആ​ദ്യ ഡി​ജി​റ്റ​ല്‍ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റും. ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ക​യാ​ണ്. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം വ​ഴി വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ച്ച് വൈ​ജ്ഞാ​നി​ക ബോ​ധ​മു​ള്ള ത​ല​മു​റ​യെ സം​ഭാ​വ​ന ചെ​യ്യു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ന്ത്രി കെ ​രാ​ജു അ​ധ്യ​ക്ഷ​നാ​യി. സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ള്‍ എ​ന്ന വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ന​ട​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ന്‍എ​സ് വി​വിഎ​ച്ച്എ​സ് പ്രി​ന്‍​സി​പ്പ​ല്‍ എ. ​ആ​ര്‍. പ്രേം​രാ​ജ്, പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​ന്‍, വിഎ​ച്ച്എ​സ്ഇ ​അ​സി​സ്റ്റന്‍റ് ഡ​യ​റ​ക്ട​ര്‍ കു​ര്യ​ന്‍ എ. ​ജോ​ണ്‍, പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​രാ​ജ​ശേ​ഖ​ര​ന്‍, സ്‌​കൂ​ള്‍ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി കെ. ​മു​ര​ളീ​ധ​ര​ന്‍, ഹെ​ഡ്മി​സ്ട്ര​സ് റാ​ണി എ​സ്. രാ​ഘ​വ​ന്‍, സ്‌​കൂ​ള്‍ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ര്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.