ഇ​ന്ത്യ സ്കി​ല്‍​സ് കേ​ര​ള-2020 കൊ​ല്ല​ത്ത് തു​ട​ങ്ങി
Sunday, January 19, 2020 10:53 PM IST
കൊ​ല്ലം: മ​ര​പ്പ​ണി, വെ​ല്‍​ഡി​ങ്, ടൈ​ല്‍ പാ​ക​ല്‍, ലാ​ന്‍​ഡ് സ്കേ​പി​ങ്, പാ​ച​കം തു​ട​ങ്ങി നി​ര​വ​ധി തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ യു​വ​ജ​ന​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ലോ​ക നൈ​പു​ണ്യ മ​ത്സ​ര​ത്തി​ന്‍റെ പ്രാ​ഥ​മി​ക ത​ല​മാ​യ ജി​ല്ലാ മ​ത്സ​ര​ങ്ങ​ള്‍ മി​ക​ച്ച പ​ങ്കാ​ളി​ത്ത​ത്തോ​ടെ തു​ട​ങ്ങി. ഇ​ന്ന് മ​ത്സ​ര​ങ്ങ​ള്‍ സ​മാ​പി​ക്കും.
തൊ​ഴി​ലും നൈ​പു​ണ്യ​വും വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പും കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്കി​ല്‍​സ് എ​ക്സ​ല​ന്‍​സും (കെ​യ്സ്) സം​യു​ക്ത​മാ​യാ​ണ് ജി​ല്ലാ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൊ​ല്ലം ഐ​ടി​ഐ, വ​നി​താ ഐ​ടി​ഐ, ചാ​ത്ത​ന്നൂ​ര്‍ ഐ​ടി​ഐ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​ക​ള്‍ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്നി​ല്ല.
തൊ​ഴി​ല്‍ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്, 42 ഇ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഓ​രോ ഇ​ന​ത്തി​ലും ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ​വീ​തം സ​മ്മാ​നം ല​ഭി​ക്കും. ര​ണ്ടാം സ്ഥാ​ന​ത്തി​ന് 50,000 രൂ​പ. ആ​കെ 78 ല​ക്ഷം രൂ​പ​യു​ടെ സ​മ്മാ​നം.
സം​സ്ഥാ​ന വി​ജ​യി​ക​ള്‍​ക്ക്, വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ദേ​ശീ​യ മേ​ഖ​ലാ മ​ത്സ​ര​ത്തി​ലും തു​ട​ര്‍​ന്നു ദേ​ശീ​യ മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കും. ദേ​ശീ​യ​ത​ല​ത്തി​ലെ വി​ജ​യി​ക​ള്‍, 2021ല്‍ ​ചൈ​ന​യി​ലെ ഷാ​ങ്ഹാ​യി​ല്‍ ന​ട​ക്കു​ന്ന ലോ​ക നൈ​പു​ണ്യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.
പ്രാ​ഥ​മി​ക ത​ലം ഒ​ഴി​കെ, ഓ​രോ ഘ​ട്ട​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്‍​കും. രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു ലോ​ക നൈ​പു​ണ്യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രെ വി​ദേ​ശ​ത്ത് അ​യ​ച്ചാ​ണു പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള മു​ഴു​വ​ന്‍ ചെ​ല​വും സ​ര്‍​ക്കാ​ര്‍ വ​ഹി​ക്കും.
മൂ​ന്നാ​മ​ത് സ്കി​ല്‍ ഇ​ന്ത്യ മ​ത്സ​ര​മാ​ണ് ആ​രം​ഭി​ച്ച​ത്. ര​ണ്ടു വ​ര്‍​ഷം കൂ​ടു​മ്പോ​ഴാ​ണു മ​ത്സ​രം. പ്രാ​ഥ​മി​ക ത​ല​ത്തി​ല്‍ നി​ന്നു ഓ​രോ ഇ​ന​ത്തി​ലും അ​ഞ്ച് പേ​രെ വീ​ത​മാ​ണ് മേ​ഖ​ലാ മ​ത്സ​ര​ത്തി​ലേ​ക്കു തി​ര​ഞ്ഞ​ടു​ക്കു​ന്ന​ത്. മേ​ഖ​ലാ മ​ത്സ​രം മു​ത​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ര്‍​ക്കാ​ണ് അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​രം. ക​ഴി​ഞ്ഞ വ​ര്‍​ഷം റ​ഷ്യ​യി​ല്‍ ആ​യി​രു​ന്നു ലോ​ക നൈ​പു​ണ്യ മ​ത്സ​രം.
ക​ഴി​ഞ്ഞ വ​ര്‍​ഷം വ​രെ 23 ഇ​ന​ങ്ങ​ളി​ല്‍ ആ​യി​രു​ന്നു മ​ത്സ​രം. ഇ​ത്ത​വ​ണ കൂ​ടു​ത​ല്‍ സ്കി​ല്ലു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.