ത​ല​വൂ​ര​മ്മ​യ്ക്ക് ഭ​ക്ത സ​ഹ​സ്ര​ങ്ങ​ളു​ടെ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണം
Sunday, January 19, 2020 10:53 PM IST
പ​ത്ത​നാ​പു​രം: ത​ല​വൂ​ര​മ്മ​യു​ടെ തി​രു​സ​ന്നി​ധി​യി​ൽ ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ നി​വേ​ദ്യം നി​റ​ക​ല​ങ്ങ​ളി​ല്‍ അ​ര്‍​പ്പി​ച്ച്‌ ആ​യി​ര​ങ്ങ​ൾ മ​ട​ങ്ങി.

ഐ​ശ്വ​ര്യ​വും പ്ര​ത്യാ​ശ​യും നി​റ​ഞ്ഞ ഭാ​വി​ക്കു​വേ​ണ്ടി വ്ര​ത​ശു​ദ്ധി​യോ​ടെ ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ൾ പൊ​ങ്കാ​ല അ​ര്‍​പ്പി​ച്ച​പ്പോ​ള്‍ ക്ഷേ​ത്ര സ​ന്നി​ധി യാ​ഗ​ഭൂ​മി​യാ​യി മാ​റി.​രാ​വി​ലെ ഏ​ഴി​ന് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി ഭ​ണ്ടാ​ര​യ​ടു​പ്പി​ല്‍ അ​ഗ്നി പ​ക​ര്‍​ന്ന​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

പൊ​ങ്കാ​ല ക​ല​ങ്ങ​ൾ തി​ള​ച്ചു​തൂ​വു​മ്പോ​ള്‍ അ​നു​ഗ്ര​ഹം​കൊ​ണ്ടെ​ന്ന​പോ​ലെ ഭ​ക്ത​ർ കു​ര​വ​യി​ട്ട് നാ​മം ജ​പി​ച്ചു. പാ​ക​മാ​യ​പ്പോ​ള്‍ അ​ടു​പ്പ​ണ​ച്ച് ദേ​വി​യു​ടെ വ​ര​വി​നു​ള്ള കാ​ത്തി​രി​പ്പാ​യി.

ക്ഷേ​ത്ര പ​രി​സ​രം, മൈ​താ​നം, കു​ന്നി​ക്കോ​ട് - പ​ട്ടാ​ഴി റോ​ഡ് വ​ശം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൊ​ങ്കാ​ല​യ​ടു​പ്പു​ക​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. ശ്രീ​ദു​ർ​ഗാ സേ​വാ​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ചു​ക്കു​കാ​പ്പി​യും ല​ഘു​ഭ​ക്ഷ​ണ​വും ന​ൽ​കി​യി​രു​ന്നു.

സ​ഹാ​യ​ത്തി​നാ​യി പോ​ലീ​സി​ന്‍റെ​യും ത​ല​വൂ​ർ ദേ​വീ​വി​ലാ​സം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ സി ​സി, എ​ൻ എ​സ് എ​സ് യൂ​ണി​റ്റു​ക​ളു​ടെ സേ​വ​ന​വും ഉ​ണ്ടാ​യി​രു​ന്നു . കൂ​ടാ​തെ യാ​ത്രാ സൗ​ക​ര്യ​ത്തി​നാ​യി വി​വി​ധ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി പ്ര​ത്യേ​ക ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി.