പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ച് പ​ന്മ​ന കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി
Sunday, January 19, 2020 10:53 PM IST
പ​ന്മ​ന: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു വ​ന്ന പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ​യും വ​ര്‍​ധി​ച്ച് വ​രു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് പ​ന്മ​ന ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നേ​താ​ക്ക​ളാ​യ കോ​ഞ്ചേ​രി​ല്‍ ഷം​സു​ദീ​ന്‍, സ​ന്തോ​ഷ് തു​പ്പാ​ശേ​രി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30- ന് ​ച​വ​റ തെ​ക്കും​ഭാ​ഗം ആ​ന്‍റ​ണി​യു​ടെ സ്മൃ​തി കു​ടീ​ര​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ജ്വാ​ല കെ. ​സു​രേ​ഷ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ ന​യി​ക്കു​ന്ന പ്ര​തി​ഷേ​ജ ജ്വാ​ല തേ​വ​ല​ക്ക​ര, തെ​ക്കും​ഭാ​ഗം, പ​ന്മ​ന , വ​ട​ക്കും​ത​ല എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി 6.30-ന് ​ഇ​ട​പ്പ​ള​ളി​ക്കോ​ട്ട​യി​ല്‍ സ​മാ​പി​ക്കും.
തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബ​ഹ​നാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ല് മ​ണ്ഡ​ല​ങ്ങ​ലി​ല്‍ നി​ന്ന് ഏ​ക​ദേ​ശം ര​ണ്ടാ​യി​രം പ്ര​വ​ര്‍​ത്ത​ക​ര്‍ ജ്വാ​ല​യെ അ​നു​ഗ​മി​ക്കും എ​ന്ന് പൊ​ന്മ​ന നി​ശാ​ന്ത്, പ​ന്മ​ന ബാ​ല​കൃ​ഷ്ണ​ന്‍, മോ​ഹ​ന്‍ കോ​യി​പ്പു​റം എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.