അ​ന​ധി​കൃ​ത കു​ന്നി​ടി​ക്ക​ലും ഏ​ലാ നി​ക​ത്ത​ലും; റ​വ​ന്യു അ​ധി​കൃ​ത​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു
Sunday, January 19, 2020 10:53 PM IST
അ​ഞ്ച​ല്‍ : ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ര്‍​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ മ​റ​വി​ല്‍ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത കു​ന്നി​ടി​ക്ക​ലും മ​ണ്ണ് ക​ട​ത്ത​ലും ഏ​ലാ നി​ക​ത്ത​ലി​നു​മെ​തി​രെ ന​ട​പ​ടി​യു​മാ​യി റ​വ​ന്യു വ​കു​പ്പ്.

ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​ന​ലൂ​ര്‍ ആ​ര്‍ ഡി ​ഒ നേ​രി​ട്ട് സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. പു​ന​ലൂ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രോ​ട് സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് ആ​ര്‍ ഡി ​ഒ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇ​ത​നു​സ​രി​ച്ച് മ​ണ്ണ് ഇ​ടി​ച്ച് ക​ട​ത്തു​ന്ന ഏ​ഴം​കു​ളം പ്ര​ദേ​ശ​ത്ത് എ​ത്തി​യ തി​ങ്ക​ള്‍​ക​രി​ക്കം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വി​ശ്വ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു സം​ഘം നി​യ​മ ലം​ഘ​നം നേ​രി​ല്‍ ക​ണ്ട് മ​ന​സി​ലാ​ക്കി. അ​ന​ധി​കൃ​ത​മാ​യി നി​ലം നി​ക​ത്തി​യ മൂ​ന്ന് വാ​സ്തു ഉ​ട​മ​ക​ള്‍​ക്ക് എ​തി​രെ റ​വ​ന്യു അ​ധി​കൃ​ത​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ അ​നു​മ​തി​യോ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളോ ഇ​ല്ലാ​തെ കു​ന്ന് ഇ​ടി​ച്ച് നി​ര​ത്തു​ന്ന വ​സ്തു ഉ​ട​മ​യോ​ട് മ​തി​യാ​യ രേ​ഖ​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി ഹാ​ജ​രാ​ക്കാ​നും, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​നും റ​വ​ന്യു സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ല്‍ ഇ​ടാ​ന്‍ എ​ന്ന വ്യാ​ജേ​ന​യാ​ണ് മ​ണ്ണ് ക​ട​ത്തു​ക​യും ഈ ​മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് നി​ല​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി നി​ക​ത്തു​ക​യും ചെ​യ്ത​ത്. ക​രാ​റു​കാ​ര​ന് സ​മൂ​ഹ​ത്തി​ലു​ള്ള ഉ​ന്ന​ത​രു​മാ​യി​ട്ടു​ള്ള സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് പോ​ലീ​സ് അ​ട​ക്ക​മു​ള്ള അ​ധി​കാ​രി​ക​ളെ നോ​ക്കു​കു​ത്തി​യ​ക്കി​യാ​ണ് ഈ ​നി​യ​മ​ല​ഘ​നം ന​ട​ത്തു​ന്ന​ത്.
സാ​ധാ​ര​ണ​ക്കാ​ര​ന്‍ വീ​ട് വ​യ്ക്കാ​ന്‍ അ​ഞ്ച് സെ​ന്‍റ് ഭൂ​മി നി​ക​ത്തി​യാ​ല്‍ ആ​യി​രം രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന ജി​യോ​ള​ജി വ​കു​പ്പ് അ​ധി​കൃ​ത​രും രാ​ത്രി​യി​ല്‍ പോ​ലും ഉ​റ​ക്കം ക​ള​ഞ്ഞു അ​ത്ത​ര​ക്കാ​രെ മാ​ത്രം പി​ടി​ക്ക​നി​റ​ങ്ങു​ന്ന പോ​ലീ​സും ഉ​ള്ള പ്ര​ദേ​ശ​ത്ത്‌ ആ​ണ് പ​ട്ടാ​പ​ക​ല്‍ ഇ​ത്ത​ര​ത്തി​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ല്‍ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ബ​ന്ധു​വാ​ണ് ക​രാ​റു​കാ​ര​ന്‍ എ​ന്ന​തി​നാ​ലാ​ണ് അ​ന​ധി​കൃ​ത​ർ മ​ണ്ണ് ഇ​ടി​ക്കും മ​ണ്ണ് ക​ട​ത്തി​ലി​നു​മെ​തി​രെ പോ​ലീ​സി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് എ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത മ​ണ്ണ് എ​ടു​ക്ക​ലി​നും ഏ​ലാ നി​ക​ത്ത​ലി​നു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കും എ​ന്ന് റ​വ​ന്യു അ​ധി​കൃ​ത​ര്‍ വ്യ​ക​ത​മാ​ക്കി​യി​ട്ടു​ണ്ട്