ബഹുനില മന്ദിരത്തിന്‍റെ ഉദ്ഘാടനം ഇന്ന്
Sunday, January 19, 2020 1:55 AM IST
കു​ന്നി​ക്കോ​ട്: കാ​ര്യ​റ പ​ബ്ലി​ക് ലൈ​ബ്ര​റി ച​ല​ഞ്ച് ആ​ർ​ട്സ് സ്പോ​ർ​ട്സ് ക്ല​ബ്ബി​ന്‍റെ പു​തി​യ ബ​ഹു​നി​ല​മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.​ ​കെ.ബി. ​ഗ​ണേ​ഷ് കു​മാ​ർ എംഎൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ എംഎ​ല്‍എ​യു​ടെ 18.75 ല​ക്ഷം രൂ​പ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് ബ​ഹു​നി​ല​മ​ന്ദി​രം പൂ​ര്‍​ത്തി​ക​രി​ച്ച​ത്.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ശാ ശ​ശി​ധ​ര​നും, ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സു​നി​താ രാ​ജേ​ഷും നി​ര്‍​വ​ഹി​ക്കും.​

സ​മ്മാ​ന​കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പ് വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ജി​മോ​ഹ​നും,വാ​യ​ന​ശാ​ലാ ലോ​ഗോ പ്ര​കാ​ശ​നം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​ജാ രാ​ജേ​ന്ദ്ര​നും നി​ർ​വ​ഹി​ക്കും.​വാ​വ സു​രേ​ഷ് ന​യി​ക്കു​ന്ന ക്ലാ​സ്,രാ​ത്രി 7 മ​ണി മു​ത​ല്‍ മാ​ജി​ക് ഷോ ​എ​ന്നി​വ ന​ട​ക്കും.