ക്ഷേ​മ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി തെ​ക്കേ​റ്റ​ത്ത് ഷ​ൺ​മു​ഖ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്
Sunday, January 19, 2020 1:55 AM IST
നീ​ണ്ട​ക​ര: തെ​ക്കേ​റ്റ​ത്ത് ഷ​ൺ​മു​ഖ​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക്ഷേ​മ​കാ​രു​ണ്യ സ​ഹാ​യ വി​ത​ര​ണ​ങ്ങ​ൾ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇന്ന് വൈകുന്നേരം അ‍ഞ്ചിന് ​നീ​ണ്ട​ക​ര പു​ത്ത​ൻ​തു​റ ബേ​ക്ക​റി ജം​ഗ്ഷ​നി​ൽ ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​സോ​മ​പ്ര​സാ​ദ് എംപി ​നി​ർ​വ​ഹി​ക്കും.

അ​ഗ​തി​ക​ൾ​ക്കു​ള്ള പെ​ൻ​ഷ​ൻ വി​ത​ര​ണം ആ​ർ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽഎ ​യും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ ​സി രാ​ജ​നും പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്കു​ള​ള കി​റ്റ് വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ശോ​ഭ​യും വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ വി​ത​ര​ണം മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെ​മ്പ​ർ ടി. ​മ​നോ​ഹ​ര​നും നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​യ്ക്കു​ള്ള വീ​ൽ​ച്ചെ​യ​ർ വി​ത​ര​ണം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണകു​മാ​റും പു​ത്ത​ൻ​തു​റ എ ​എ​സ് എ​ച്ച്എ​സ് സ്കൂ​ളി​ന് ന​ൽ​കു​ന്ന അ​ല​മാ​ര​ക​ളു​ടെ വി​ത​ര​ണം നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സേ​തു​ല​ക്ഷ്മി​യും നി​ർ​വ​ഹി​ക്കും.

35 വ​ർ​ഷ​ക്കാ​ലം ജ​ന​പ്ര​തി​നി​ധി​യാ​യും നീ​ണ്ട​ക​ര സ​ർവീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യും അ​ര​യ സേ​വാ സ​മി​തി പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ച ദേ​ശ സ്നേ​ഹി കൂ​ടി​യാ​യി​രു​ന്നു തെ​ക്കേ​റ്റ​ത്ത് ഷ​ൺ​മു​ഖ​ൻ എ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​മേ​ധ​യ​ത്തി​ലു​ള്ള ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി വ​രു​ന്ന​തെ​ന്ന് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ എ​സ്.​ച​ന്ദ്ര​ൻ ,സെ​ക്ര​ട്ട​റി കെ.​അ​നി​ൽ​കു​മാ​ർ ,വൈ​സ് പ്ര​സി​ഡന്‍റ് ആ​ർ.​അ​ഭി​ലാ​ഷ് ,ദേ​വ​രാ​ജ​ൻ യു. ​എ​ന്നി​വ​ർ പ​റ​ഞ്ഞു .