ക്ഷീ​ര ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം: കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്
Saturday, January 18, 2020 11:38 PM IST
ശാ​സ്താം​കോ​ട്ട: ക്ഷീ​ര ക​ർ​ഷ​ക​രെ മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി ആ​വ​ശ്യ​പ്പെ​ട്ടു. മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ച്ച മി​ൽ​മ ഗ്രാ​മോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

40 വ​ർ​ഷ​ത്തെ വി​ജ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​സൂ​യാ​ഹ​വും അ​ഭി​മാ​നാ​ർ​ഹ​വു​മാ​യ വ​ള​ർ​ച്ച​യാ​ണ് മി​ൽ​മ നേ​ടി​യി​ട്ടു​ള്ള​ത്. ക​ർ​ഷ​ക​ർ​ക്ക് അ​വ​ബോ​ധം പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ഗ്രാ​മോ​ത്സ​വ​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടും. ക്ഷീ​ര മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും ക്ഷീ​ര ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി മി​ൽ​മ ത​യാ​റാ​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് എം​പി എ​ന്ന നി​ല​യി​ലു​ള്ള എ​ല്ലാ സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മി​ൽ​മ മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക​ർ ത​മ്മി​ലു​ള്ള പ​ശു​ക്ക​ളു​ടെ സു​ഗ​മ​മാ​യ കൈ​മാ​റ്റം ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി ന​ട​ത്തു​ന്ന​തി​ന് മി​ൽ​മ കൗ​ബ​സാ​ർ എ​ന്ന മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ക​ല്ല​ട ര​മേ​ശ്‌ പ​റ​ഞ്ഞു.

സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ വി ​വേ​ണു​ഗോ​പാ​ല​ക്കു​റു​പ്പ്, ക​ൺ​വീ​ന​ർ കെ ​രാ​ജ​ശേ​ഖ​ര​ൻ, ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പ്ര​സാ​ദ്, എം​ഡി കു​ര്യാ​ക്കോ​സ് സ​ഖ​റി​യ, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ മാ​ത്യു ചാ​മ​ത്തി​ൽ, ലി​സി മ​ത്താ​യി, എ​സ് സ​ദാ​ശി​വ​ൻ പി​ള്ള, വി ​വി വി​ശ്വ​ൻ, ഡ​യ​റി മാ​നേ​ജ​ർ ഡോ.​പി.മു​ര​ളി, വി​വി​ധ സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​ന​മ്പ​ത്ത് വ​ഹാ​ബ്, ക​ണ്ണാം​കോ​ട് സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ൺ​പ​താം വ​കു​പ്പും അ​നു​ബ​ന്ധ ച​ട്ട​ങ്ങ​ളും, ക്ഷീ​ര സം​ഘ​ങ്ങ​ൾ ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ, ഭ​ക്ഷ്യ സു​ര​ക്ഷ ക്ഷീ​ര മേ​ഖ​ല​യി​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ക്കു​ക​യും ജി​ല്ല​യി​ലെ ഓ​രോ ബ്ലോ​ക്കി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ൽ ന​ൽ​കി​യ ക്ഷീ​ര ക​ർ​ഷ​ക​രെ ആ​ദ​രി​ക്കുകയും ചെയ്തു.

ഇന്ന് രാ​വി​ലെ 9.15ന് ​ശി​ൽ​പ്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം കെ.​സോ​മ​പ്ര​സാ​ദ് എം​പി നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലെ ക​ന്നു​കാ​ലി പ്ര​ജ​ന​ന ന​യം എ​ന്ന ശി​ൽ​പ്പ​ശാ​ല​യി​ൽ ഡോ.​അ​വി​നാ​ശ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

സി.​എ​ൻ.​സു​കു​മാ​ര​ൻ, ബ​ഷീ​ർ റാ​വു​ത്ത​ർ, യൂ​സു​ഫ് കു​ഞ്ഞ്, സ​ജി സാ​മു​വ​ൽ, സ​ന്തോ​ഷ് കു​മാ​ർ, എ​സ്.​ജ​നാ​ർ​ദ​ന​ൻ​പി​ള്ള, ബി​ജു പ്ര​സാ​ദ്, പി.​മു​ര​ളീ​ധ​ര​ൻ, അ​ശോ​ക​ൻ കു​റു​ങ്ങ​പ്പ​ള്ളി, അ​ബ്ദു​ൾ റ​ഷീ​ദ്, കെ.​ആ​ർ.​ഷീ​ജ, ഡി.​ത​ങ്ക​മ​ണി, ടി.​പ്രീ​ത തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.

11ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ നി​ർ​വ​ഹി​ക്കും. മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും 25 വ​ർ​ഷം സേ​വ​നം പൂ​ർ​ത്തീ​ക​രി​ച്ച ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ആ​ദ​രി​ക്ക​ലും മു​ൻ മ​ന്ത്രി സി.​ദി​വാ​ക​ര​ൻ നി​ർ​വ​ഹി​ക്കും.

വി.​വേ​ണു​ഗോ​പാ​ല​ക്കു​റു​പ്പ്, ബി.​അ​രു​ണാ​മ​ണി, ഡോ.​ജോ​സ് ജ​യിം​സ്, എം.​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, എ.​സു​മ, സു​ഭാ​ഷ്, ഓ​മ​ന​ക്കു​ട്ട​ൻ, രാ​ധാ​കൃ​ഷ്ണ​പി​ള്ള, പെ​രി​നാ​ട് തു​ള​സി, സ​ജീ​വ് ബാ​ബു, സി.​മോ​ഹ​ന​ൻ, പ്ര​കാ​ശ​ൻ​പി​ള്ള, ബി.​ബി​നു​കു​മാ​ർ, ഡോ.​കെ.​ജെ.​സൂ​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.