വ​നി​താ പ്ര​തി​ഷേ​ധ റാ​ലി​യും സ​മ്മേ​ള​ന​വും ഇ​ന്നു കൊ​ല്ല​ത്ത്
Saturday, January 18, 2020 11:37 PM IST
കൊ​ല്ലം: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ സം​യു​ക്ത വ​നി​താ ഐ​ക്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ റാ​ലി​യും സ​മ്മേ​ള​ന​വും ഇ​ന്നു കൊ​ല്ല​ത്ത് ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ചി​ന്ന​ക്ക​ട റ​സ്റ്റ് ഹൗ​സ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന റാ​ലി കൊ​ല്ലം ബീ​ച്ചി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ഐ​ക്യ​വേ​ദി പ്ര​സി​ഡ​ന്‍റ് സു​നി​താ നി​സാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഒ​ഫ് ഇ​ന്ത്യ​ൻ വി​മ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നി രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഐ​ക്യ​വേ​ദി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ദ ലി​യാ​ഖ​ത്ത് പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. മേ​യ​ർ ഹ​ണി ബ​ഞ്ച​മി​ൻ, സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ചി​ന്താ ജെ​റോം, ബി​ന്ദു​കൃ​ഷ്ണ, പ്ര​സ​ന്ന ഏ​ണ​സ്റ്റ്, ജെ.​ചി​ഞ്ചു​റാ​ണി, ഡോ.​ഫ​സ​ൽ ഗ​ഫൂ​ർ, ആ​സാ​ദ് റ​ഹിം, എം.​എം.​സി​ദ്ധി​ഖ്, ജി​ജി ഇ​ബ്ര​ഹിം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ സു​നി​താ നി​സാ​ർ, ജ​ല​ജ മു​ണ്ട​യ്ക്ക​ൽ, ഡെ​ൽ​സി ആ​ന്‍റ​ണി, സു​ഹ​ർ​ബാ​ൻ, ആ​ഗ്ന​സ് യേ​ശു​ദാ​സ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.