കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ കു​ന്നി​ടി​ക്ക​ലും ഏ​ലാ നി​ക​ത്ത​ലും വ്യാ​പ​കം
Saturday, January 18, 2020 11:37 PM IST
അ​ഞ്ച​ല്‍: ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ കു​ന്നി​ടി​ക്ക​ലും ഏ​ലാ നി​ക​ത്ത​ലും വ്യാ​പ​കം. മ​ല​യോ​ര ഹൈ​വേ​ നി​ര്‍​മാ​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ ഈ ​നി​യ​മ ലം​ഘ​നം ന​ട​ക്കു​ന്ന​ത് അ​ഞ്ച​ല്‍-കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ കു​ള​ത്തു​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ല്‍ വ​രു​ന്ന ഏ​ഴം​കു​ള​ത്തും പ​രി​സ​ര​ത്തു​മാ​ണ്.

ഏ​ഴം​കു​ളം ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഏ​ക്ക​ര്‍ ക​ണ​ക്കി​ന് ഭാ​ഗ​ത്തെ കു​ന്നു യാതൊ​രു​വി​ധ അ​നു​മ​തി​യു​മി​ല്ലാ​തെ ഇ​ടി​ച്ചു നി​ര​ത്തി ക​ഴി​ഞ്ഞു. പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ മാ​സ​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന ഈ ​നി​യ​മ​ല​ഘ​നം ശ​രി​വ​യ്ക്കു​മ്പോ​ഴും യാ​തൊ​രു​വി​ധ ന​ട​പ​ടി​യും റ​വ​ന്യു, പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

ക​രാ​റു​കാ​ര​നും സ്വ​കാ​ര്യ ഭൂ​ഉ​ട​മ​ക​ളും ത​മ്മി​ലു​ള്ള ര​ഹ​സ്യ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും ഇ​ടി​ച്ചു നി​രത്താ​ന്‍ അ​നു​മ​തി കി​ട്ടാ​ത്ത സ്ഥ​ല​ങ്ങ​ള്‍ പോ​ലും ഇ​ടി​ച്ചു നി​ര​ത്തു​ന്ന​ത്.

മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മാ​ണ​ത്തി​ന്‍റെ മ​റ​വി​ലും, ക​രാ​റു​കാ​ര​ന് ഉ​ന്ന​ത​ങ്ങ​ളി​ലു​ള്ള സ്വാ​ധീ​ന​വും ന​ട​പ​ടി എ​ടു​ക്കാ​ന്‍ മു​തി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രേ പി​ന്തി​രി​പ്പി​ക്കു​ക​യാ​ണ്. ഏ​ഴം​കു​ള​ത്ത് ത​ന്നെ മ​ല​യോ​ര ഹൈ​വേ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള നി​ര്‍​മാ​ണ സാ​ധ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​ന്‍ എ​ന്ന വ്യാ​ജേ​നെ ഏ​ക്ക​ര്‍ ക​ണ​ക്കി​ന് നി​ല​മാ​ണ് ഇ​പ്പോ​ള്‍ നി​ക​ത്തി​രി​ക്കു​ന്ന​ത്.

നി​ര്‍മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ എ​ണ്‍​പ​ത് ശ​ത​മാ​ന​ത്തോ​ളം പൂ​ര്‍​ത്തീ​ക​രി​ച്ച ഈ ​ഭാ​ഗ​ത്ത് ഇ​പ്പോ​ള്‍ സ​മീ​പ​ത്തെ ഏ​ല​ക​ള്‍ കൂ​ടി നി​ക​ത്താ​നു​ള്ള ര​ഹ​സ്യ​മാ​യ നീ​ക്ക​ത്തി​ലാ​ണ് ക​രാ​റു​കാ​ര​നും ഭൂ ​ഉ​ട​മ​ക​ളും. പാ​ത​യു​ടെ വി​ക​സ​ന​ത്തി​ന് എ​ന്ന പേ​രി​ല്‍ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം അ​ക​റ്റി നി​ര്‍​ത്തി​കൊ​ണ്ടു​ള്ള ര​ഹ​സ്യ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ക​രാ​റു​കാ​ര​ന്‍റെ ജീ​വ​ന​ക്കാ​ര്‍ ഈ ​ഇ​ന​ത്തി​ല്‍ ല​ക്ഷ​ങ്ങ​ളാ​ണ് ഭൂ​ഉ​ട​മ​ക​ളി​ല്‍ നി​ന്നും കൈ​പ്പ​റ്റു​ന്ന​ത് എ​ന്നാ​ണ് പ​ര​ക്കെ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന ആ​ക്ഷേ​പം. അ​തേ​സ​മ​യം ഏ​ലാ നി​ക​ത്ത​ലും മ​ണ്ണ് ഇ​ടി​ക്ക​ലും ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​രു​ന്നി​ല്ലെന്നും ത​ഹ​സീ​ല്‍​ദാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രോ​ട് അ​ന്വേ​ഷ​ണ​ത്തി​ന് നി​ര്‍​ദേ​ശി​ച്ച​താ​യും പു​ന​ലൂ​ര്‍ ആ​ര്‍ഡി​ഒ ബി. ​ശ​ശി​കു​മാ​ര്‍ പ​റ​ഞ്ഞു.