കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​നി മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Saturday, January 18, 2020 12:06 AM IST
ചാ​ത്ത​ന്നൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. എ​ഴി​പ്പു​റം ഷൈ​ൻ നി​വാ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​ല്ല​റ സ്വ​ദേ​ശി​യാ​യ പ്രേം ​സു​ഭാ​ഷി​ന്‍റെ മ​ക​ൾ ഐ​ശ്വ​ര്യ (19) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കോ​ള​ജി​ലേ​യ്ക്കു പോ​കാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​ണെ​ന്ന് പ​റ​യു​ന്നു. വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്താ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പാ​രി​പ്പ​ള്ളി പോ​ലീ​സി​ന് പ​രാ​തി ന​ല്കി​യി​രു​ന്നു. പോ​ലീ​സ് സൈ​ബ​ർ സെ​ൽ മു​ഖേ​ന അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ൾ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ലോ​ക്കേ​ഷ​ൻ ഇ​ത്തി​ക്ക​ര​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ ബാ​ഗ് ഇ​ത്തി​ക്ക​ര പാ​ല​ത്തി​ൽ നി​ന്നും ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ത്തി​ക്ക​ര​യി​ൽ ആ​റ്റി​ൽ നി​ന്നും രാ​വി​ലെ പ​ത്ത​ര​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​വും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യും ന​ട​ത്തി​യ ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

മ​ര​ണ​മ​ട​ഞ്ഞ ഐ​ശ്വ​ര്യ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ (സം​ഗീ​ത ) വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. അ​മ്മ ഷീ​മ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​രാ​ർ ജീ​വ​ന​ക്കാ​രി​യാ​ണ്. സ​ഹോ​ദ​രി .ഗാ​യ​ത്രി.​മൃ​ത​ദേ​ഹം പോ​ലീ​സ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം സ്വ​ദേ​ശ​മാ​യ ക​ല്ല​റ​യി​ലേ​ക്ക് കൊ​ണ്ടു പോ​യി.