പ​ൾ‌​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം നാ​ളെ
Friday, January 17, 2020 11:51 PM IST
കൊ​ല്ലം: പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം നാ​ളെ ജി​ല്ല​യി​ൽ ന​ട​ക്കും. ജി​ല്ല​യി​ൽ അ​ഞ്ച് വ​യ​സി​ന് താ​ഴെ​യു​ള്ള 1,72,242 കു​ട്ടി​ക​ളാ​ണു​ള്ള​ത്. ഇ​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് 1387 ബൂ​ത്തു​ക​ൾ‌ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ‌ ഓ​ഫീ​സ​ർ ഡോ.​വി.​വി.​ഷേ​ർ​ളി അ​റി​യി​ച്ചു.
ബൂ​ത്തു​ക​ൾ നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ്ര​വ​ർ​ത്തി​ക്കും. ഇ​തു​കൂ​ടാ​തെ 37 ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ളും 47 മൊ​ബൈ​ൽ ബൂ​ത്തു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജി​ല്ല​യി​ൽ 772 മൈ​ഗ്ര​ന്‍റ് കു​ട്ടി​ക​ളു​ണ്ട്. പ​രി​ശീ​ല​നം സി​ദ്ധി​ച്ച 6412 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ 757206 വീ​ടു​ക​ളി​ൽ 20,21 തീ​യ​തി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി ബൂ​ത്തു​ക​ളി​ൽ നി​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്ക് ന​ൽ​കും.
ആം​ഗ​ൻ​വാ​ടി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ന്‍റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബൂ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. പോ​ളി​യോ വാ​ക്സി​നേ​ഷ​ന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ല്ലം ഗ​വ​ൺ​മെ​ന്‍റ് വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ൽ എം.​നൗ​ഷാ​ദ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

ക​ളക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര
അ​ദാ​ല​ത്ത് ഇ​ന്ന്

കൊല്ലം: ജി​ല്ലാ ക​ളക്ട​റു​ടെ കൊ​ല്ലം താ​ലൂ​ക്ക്ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന് ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ കൊ​ല്ലം താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ന​ട​ക്കും. നേ​ര​ത്തെ ഉ​ച്ച​യ്ക്ക് 12 ന് ​ന​ട​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന പ​രി​പാ​ടി​യാ​ണ് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കു​ക.