ജ​പ്തി ഭീ​ഷ​ണി; വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു
Friday, January 17, 2020 11:51 PM IST
ക​ട​യ്ക്ക​ല്‍ : വാ​യ്പ്പ കു​ടി​ശി​ക വ​രു​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ ജ​പ്തി ന​ട​പ​ടി​ക്കെ​ത്തി​യ ബാ​ങ്ക് അ​ധി​കൃ​ത​രെ ക​ണ്ട വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. ക​ട​യ്ക്ക​ല്‍ കു​മി​ളി​ലാ​ണ് സം​ഭ​വം. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നോടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടും വ​സ്തു​വും ഈ​ട് വ​ച്ച് എ​സ്ബി​ഐ കു​മി​ള്‍ ശാ​ഖ​യി​ല്‍ നി​ന്നും പ​ത്തു​ല​ക്ഷം രൂ​പ വാ​യ്പ്പ എ​ടു​ത്തി​രു​ന്നു. ഏ​ക​ദേ​ശം ഏ​ഴ​ര ല​ക്ഷം രൂ​പ അ​ട​ച്ചു​തീ​ര്‍​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി വ​യ്പ്പ തി​രി​ച്ച​ട​വ് ഇ​ല്ലാ​താ​യ​തോ​ടെ കോ​ട​തി ഉ​ത്ത​ര​വു​മാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നി​ന്നും എ​ത്തി​യ എ​സ്ബി​ഐ അ​ധി​കൃ​ത​രെ ക​ണ്ട വീട്ടമ്മ വീ​ടി​ന് മു​ക​ളി​ല്‍ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​ര്‍ കു​ഴ​ഞ്ഞു വീ​ണ​തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍ അ​മി​ത അ​ള​വി​ല്‍ ഗു​ളി​ക ക​ഴി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. ക​ട​യ്ക്ക​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം ഇവരെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​തോ​ടെ ജ​പ്തി ന​ട​പ​ടി​ക​ള്‍ ത​ല്ക്കാ​ലം നി​ര്‍​ത്തി​വ​ച്ച ബാ​ങ്ക് അ​ധി​കൃ​ത​ര്‍ മ​ട​ങ്ങി​പോ​യി.
അ​തേ​സ​മ​യം യാ​തൊ​രു​വി​ധ മു​ന്ന​റി​യി​പ്പും ന​ല്‍​കാ​തെ പെ​ട്ടെന്ന് എ​ത്തി വീ​ടൊ​ഴി​യാ​ന്‍ പ​റ​ഞ്ഞാ​ല്‍ പോ​കാ​ന്‍ മ​റ്റൊ​രി​ട​വു​മി​ല്ല​ന്നു ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ പ​ല​ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും തി​രി​ച്ച​ട​വ് ഇ​ല്ല​ത​ായ​തോ​ടെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ജ​പ്തി ന​ട​പ​ടി​ക​ള്‍​ക്കാ​യി എ​ത്തി​യ​തെ​ന്ന് എ​സ്ബി​ഐ അ​ധി​കൃ​ത​രും പ​റ​യു​ന്നു.