കു​ള​ത്തി​ന് സ​മീ​പം ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി
Friday, January 17, 2020 11:13 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ വേ​ങ്ങ ആ​റാ​ട്ട് കു​ള​ത്തി​ൽ നി​ന്നു​ള്ള തോ​ട്ടി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴു​ക്കി.
ഹ​രി​ത കേ​ര​ള മി​ഷ​നി​ൽ​പ്പെ​ട്ട പു​ഴ ന​ട​ത്തം എ​ന്ന പ​ദ്ധ​തി പ്ര​കാ​രം ക​ഴി​ഞ്ഞ ആ​ഴ്ച തൊ​ഴി​ൽ ഉ​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ വൃ​ത്തി​യാ​ക്കി​യ തോ​ട്ടി​ലേ​ക്കാ​ണ് മാ​ലി​ന്യം ഒ​ഴു​ക്കി​യ​ത്.​ നേ​രത്തേ മു​ത​ൽ ത​ന്നെ കു​ള​ത്തി​ന്‍റെ സ​മീ​പ​ത്തും കു​ള​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ റോ​ഡി​ലും വ്യാ​പ​ക​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ച്ചു വ​രി​ക​യാ​യി​രു​ന്നു.
കു​ളം ന​ശി​ച്ച് വ്യാ​പ​ക​മാ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കു​ളം ന​വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ത​യ്യാ​റാ​യ​ത്. എ​ന്നാ​ൽ കു​ളം ന​വീ​ക​ര​ണം പാ​തി​വ​ഴി​യി​ൽ നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. കു​ളം ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​സി​ടി​വി കാ​മ​റ ഇ​വി​ടെ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ങ്കി​ലും അ​തും ന​ട​പ്പി​ലാ​യി​ല്ല.​ അ​തി​നാ​ലാ​ണ് നി​ര​ന്ത​രം ഇ​വി​ടെ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന​ത്.​ നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.