എ​ന്‍റെ കൃ​ഷി എ​ന്‍റെ ആ​രോ​ഗ്യം പ​ദ്ധ​തി ച​വ​റ തെ​ക്കും​ഭാ​ഗ​ത്ത് തു​ട​ങ്ങി
Friday, January 17, 2020 11:12 PM IST
ച​വ​റ: കൃ​ഷി വ​കു​പ്പി​ന്‍റെ എ​ന്‍റെ കൃ​ഷി എ​ന്‍റെ ആ​രോ​ഗ്യം പ​ദ്ധ​തി ച​വ​റ തെ​ക്കും​ഭാ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​ങ്ങി.
പ​രി​പാ​ടി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് േശു​ദാ​സ​ന്‍ പ​ച്ച​ക്ക​റി​ത്തൈ​ക​ള്‍​ ക​ര്‍​ഷ​ക​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ര​ദീ​പ​കു​മാ​ര​ന്‍​പി​ള​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ശീ​ല, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​കു​മാ​രി, ത​ങ്ക​മ​ണി​പ്പി​ള​ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തെ​ക്കും​ഭാ​ഗം കൃ​ഷി​യോ​ഫീ​സ​ര്‍ ഷി​ജി​ന പ​ദ്ധി​ത​ക​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പ​തി​നാ​യി​രം പ​ച്ച​ക്ക​റി​ത്തൈ​ക​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ന​ല്‍​കി.
കെ ​ജെ യു ​ജി​ല്ലാ സ​മ്മേ​ള​നം 20ന്
​ശാ​സ്താം​കോ​ട്ട: കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം 20ന് ​ശാ​സ്താം​കോ​ട്ട വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ക്കും.
രാ​വി​ലെ 10ന് ​പൊ​തു​സ​മ്മേ​ള​നം എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് എം ​കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് 25 വ​ർ​ഷം പി​ന്നി​ട്ട വ​രെ എ​ൻ വി​ജ​യ​ൻ പി​ള്ള എംഎ​ൽഎ ​ആ​ദ​രി​ക്കും.
തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​നി​ർ​വഹി​ക്കും.​ ഐ ജെ ​യു സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജി ​പ്ര​ഭാ​ക​ര​ൻ, സെ​ക്ര​ട്ട​റി യു ​വി​ക്ര​മ​ൻ, കെ ​ജെ യു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​മ​സ്, സെ​ക്ര​ട്ട​റി അ​നി​ൽ ബി​ശ്വാ​സ്, ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ ​നൗ​ഷാ​ദ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് ദി​ലീ​പ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും