മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി സം​ഗ​മം ഇ​ന്ന് പു​ന​ലൂ​രി​ൽ
Friday, January 17, 2020 11:12 PM IST
പു​ന​ലൂ​ർ: രൂ​പ​താ​മ​ത​ബോ​ധ​ന വി​ഭാ​ഗം വി​ദ്യാ​ർ​ഥി സം​ഗ​മം ഇ​ന്ന് പു​ന​ലൂ​രി​ൽ ന​ട​ക്കും. ​രാ​വി​ലെ ഒന്പതിന് ​ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​രാ​ജ​ശേ​ഖ​ര​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യു​ന്ന റാ​ലി സെന്‍റ്് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ എ​ത്തി​ച്ചേ​രും.
റാ​ലി​യ്ക്ക് പു​ന​ലൂ​ർ രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. വി​ൻ​സെ​ന്‍റ് എ​സ്.​ഡി​ക്രൂ​സ്, ചാ​ൻ​സ​ല​ർ മോ​ൺ.​ജോ​ൺ​സ​ൺ ജോ​സ​ഫ്, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​സാം ഷൈ​ൻ, മ​ത ബോ​ധ​ന വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഫാ.​റോ​യി.​ബി.​സാം​സ​ൺ, അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.
റാ​ലി​യി​ൽ വൈ​ദി​ക​ർ, ക​ന്യാ​സ്ത്രി​ക​ൾ, മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥിക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.​ രാ​വി​ലെ 11ന് ​പു​ന​ലൂ​ർ ബി​ഷ​പ് റ​വ.​ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു മു​ത്ത​ൻ പ​രി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​യ്ക്കും. തു​ട​ർ​ന്ന് ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും ക​ലാ​പ​രി​പാ​ടി​ക​ളും നടക്കും.