അ​മി​ത്ഷാ ​പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വോ​ട്ടു ചെ​യ്യി​പ്പി​ച്ചു: ​കൊ​ടി​ക്കു​ന്നി​ൽ
Friday, January 17, 2020 11:12 PM IST
ശാ​സ്താം​കോ​ട്ട: പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പാ​സാ​ക്കി​യ​തെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി. പ​റ​ഞ്ഞു. ബി​ല്ലി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് എ​ടു​ത്ത പ​ല രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും ഇ​ന്ന് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം റ​ദ്ദാ​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് എം​പി പ​റ​ഞ്ഞു.
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​രാ​ളി മു​ക്കി​ൽ ന​ട​ന്ന 'പ്ര​തി​ഷേ​ധ റാ​ലി​യും സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.​ആ​ദി​ക്കാ​ട് ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ റാ​ലി​യി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.
ഡോ. ​പി കെ ​ഗോ​പ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചി​റ്റ​യം ഗോ​പ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.​ ആ​ർ ച​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ എ​ൻ യ​ശ്പാ​ൽ, സി ​കെ ഗോ​പി, ഉ​ല്ലാ​സ് കോ​വൂ​ർ, ക​രു​വ​ള്ളി​ൽ ശ​ശി, പ​ടി​ഞ്ഞാ​റെ ക​ല്ല​ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ ​ശു​ഭ, വി​ജ​യ​കു​മാ​ർ, കാ​രാ​ളി വൈ ​എ സ​മ​ദ്, സൈ​മ​ൺ ഗ്രി​ഗ​റി, ഫി​ലി​പ്പോ​സ് തോ​മ​സ്, റോ​ബ​ർ​ട്ട് എ​സ് പ​ട്ട​ക​ട​വ്, കോ​ട്ടൂ​ർ നൗ​ഷാ​ദ്, ഐ ​മു​ഹ​മ്മ​ദ് കു​ഞ്ഞ്, ആ​ർ സു​രേ​ഷ് ച​ന്ദ്ര​ൻ, സ​ജീ​വ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം:
ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍

കൊല്ലം: ഈ ​വ​ര്‍​ഷ​ത്തെ റി​പ്പ​ബ്ലി​ക് ദി​നം ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. 26ന് ​രാ​വി​ലെ എ​ട്ടി​ന് കൊ​ല്ലം ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് പ്രസംഗി​ക്കും.
പോ​ലീ​സ്, എ​ക്‌​സൈ​സ്, ഫ​യ​ര്‍ ആ​ന്‍റ് റ​സ്‌​ക്യൂ, ഫോ​റ​സ്റ്റ്, എ​ന്‍ സി ​സി, സ്‌​കൗ​ട്ട്, ഗൈ​ഡ്‌​സ്, ജൂ​നി​യ​ര്‍ റെ​ഡ് ക്രോ​സ്, സ്റ്റു​ഡ​ന്റ് പോ​ലീ​സ്, ബാ​ന്‍​ഡ് ട്രൂ​പ്പു​ക​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 20 പ്ലാ​റ്റൂ​ണു​ക​ള്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ദേ​ശ​ഭ​ക്തി ഗാ​ന​വും ഡി​സ്‌​പ്ലേ​യും ഉ​ണ്ടാ​കും. പ​രേ​ഡ് റി​ഹേ​ഴ്‌​സ​ല്‍ ജ​നു​വ​രി 22, 23 തീ​യ​തി​ക​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നും ഡ്ര​സ് റി​ഹേ​ഴ്‌​സ​ല്‍ 24 ന് ​രാ​വി​ലെ 7.30 നും ​ന​ട​ക്കും. പ​ങ്കെ​ടു​ക്കു​ന്ന ട്രൂ​പ്പു​ക​ളും/​പ്ലാ​റ്റൂ​ണു​ക​ളും 26 ന് ​രാ​വി​ലെ ഏ​ഴി​ന​കം സ്റ്റേ​ഡി​യ​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം.