മ​ന്ത്രി ഉ​ത്ത​ര​വി​ട്ട സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു
Friday, January 17, 2020 11:12 PM IST
പു​ന​ലൂ​ർ: കെഎ​സ്ആ​ർടി സി ഡി​പ്പോ​യി​ൽ നി​ന്നും ബാം​ഗ്ലൂ​രി​ന് ആ​രം​ഭി​യ്ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി ഉ​ത്ത​ര​വി​ട്ട സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സ് ശ​ബ​രി​മ​ല സീ​സ​ൺ ക​ഴി​ഞ്ഞ് ആ​രം​ഭി​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.
പ​ത്ത​നം​തി​ട്ട, റാ​ന്നി, എ​രു​മേ​ലി, കാ​ഞ്ഞി​ര​പ്പ​ള​ളി, ഈ​രാ​റ്റു​പേ​ട്ട, പാ​ലാ, തൊ​ടു​പു​ഴ, തൃ​ശൂ​ർ, പാ​ല​ക്കാ​ട്‌ ,കോ​യ​മ്പ​ത്തൂ​ർ സേ​ലം വ​ഴി​യാ​ണ് സ​ർ​വീ​സ് തു​ട​ങ്ങാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ള​ള​ത്.​ പു​ന​ലൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തി​ന് അ​നു​കൂ​ല​മാ​യ റി​പ്പോ​ർ​ട്ടും കൊ​ല്ലം സോ​ണ​ൽ ഓ​ഫീ​സ്, ചീ​ഫ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് അ​യ​ച്ചി​രു​ന്നു.​
പു​ന​ലൂ​രി​ൽ നി​ന്ന് ബാം​ഗ്ലൂ​രി​ന് ചി​ല സ്വ​കാ​ര്യ ടൂ​റി​സ്റ്റ് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും അ​മി​ത ചാ​ർ​ജാ​ണ് ഈ​ടാ​ക്കു​ന്ന​ത്. തി​ര​ക്കു​കൂ​ടി​യ സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രി​ൽ നി​ന്നും 3000 മു​ത​ൽ 4000 രൂ​പ വ​രെ ഈ​ടാ​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. മു​മ്പ് ബാം​ഗ്ലൂ​ർ സ​ർ​വീ​സ് തു​ട​ങ്ങാ​ൻ വ​കു​പ്പു മ​ന്ത്രി​മാ​രാ​യി​രു​ന്ന നീ​ല​ലോ​ഹി​ത​ദാ​സ​ൻ നാ​ടാ​ർ, സി.​കെ.​നാ​ണു എ​ന്നി​വ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നെ​ങ്കി​ലും കെഎ​സ്ആ​ർടി​സി ചീ​ഫ് ഓ​ഫീ​സ് അ​ധി​കൃ​ത​രു​ടെ ഉ​ദാ​സീ​ന​ത മൂ​ലം സ​ർ​വീ​സ് തു​ട​ങ്ങാ​നാ​യി​ല്ല.
അ​ടു​ത്ത സ​മ​യ​ത്ത് ക​ർ​ണാ​ട​ക​യി​ലെ കു​ട​ക് ജി​ല്ല​യി​ലെ സു​ല്യ​യി​ലേ​യ്ക്ക് സ​ർ​വീ​സ് തു​ട​ങ്ങാ​ൻ പു​ന​ലൂ​ർ ഡി​പ്പോ​യി​ൽ നി​ന്നും ഷെ​ഡു​ൾ, ഫീ​സി​വി​ലി​റ്റി റി​പ്പോ​ർ​ട്ട് എ​ന്നി​വ വാ​ങ്ങി​യെ​ങ്കി​ലും ഒ​ടു​വി​ൽ കൊ​ട്ടാ​ര​ക്ക​ര സിപ്പോ​യ്ക്കാ​ണ് സ​ർ​വീ​സ് അ​നു​വ​ദി​ച്ച​ത്.​ ചീ​ഫ് ഓ​ഫീ​സ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യും സി​പ്പോ​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​സഹ​ക​ര​ണ മ​നോ​ഭാ​വ​വും നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ന​ലൂ​ർ ഡി​പ്പോ​യി​ൽ നി​ന്ന് ബാം​ഗ്ലു​രി​ന് സ​ർ​വീ​സ് തു​ട​ങ്ങാ​ൻ ഗ​താ​ഗ​ത മ​ന്ത്രി ഉ​ത്ത​ര​വി​ട്ട​ത്.