പ​ട്ടി​ക​ജാ​തി - വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​നാ​യി: മ​ന്ത്രി
Thursday, January 16, 2020 11:54 PM IST
പുനലൂർ: പ​ട്ടി​ക​ജാ​തി-വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ലെ​ത്തി​ക്കാ​ന്‍ വ​ലി​യ പ​ദ്ധ​തി​ക​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി കെ.​രാ​ജു. പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ നൂ​ത​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ പ​ട്ടി​ക​ജാ​തി വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ക​ട്ടി​ലി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വീ​ടും ഭൂ​മി​യും ല​ഭ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം ആ​വ​ശ്യ​മാ​യ മ​റ്റു സ​ഹാ​യ​ങ്ങ​ളും ന​ല്‍​കി​യാ​ണ് സ​ര്‍​ക്കാ​ര്‍ പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന​ത്. ഭ​ര​ണ​ഘ​ട​നാ​ദ​ത്ത​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​ത​യോ​ടെ ന​ട​പ്പി​ലാ​ക്കു​ന്നു​മു​ണ്ട്. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ളാ​വി​ഷ്‌​ക​രി​ക്കു​ന്ന​തി​ലൂ​ടെ പ​ര​മാ​വ​ധി പി​ന്തു​ണ ന​ല്‍​കാ​നാ​കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന 35 വാ​ര്‍​ഡു​ക​ളി​ലെ 156 പ​ട്ടി​ക​ജാ​തി​ക്കാ​രാ​യ വ​യോ​ജ​ന​ങ്ങ​ള്‍​ക്കാ​ണ് സൗ​ജ​ന്യ​മാ​യി ക​ട്ടി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്. പ്ലാ​സ്റ്റി​ക് ര​ഹി​ത പ​ട്ട​ണ​ത്തി​നാ​യി ന​ഗ​ര​സ​ഭ​യു​ടെ പേ​ര് പ​തി​പ്പി​ച്ച 500 തു​ണി​സ​ഞ്ചി​ക​ളും വി​ത​ര​ണം ചെ​യ്തു. സ്‌​കൂ​ളു​ക​ള്‍​ക്കാ​യു​ള്ള നാ​പ്കി​ന്‍ ഡി​സ്‌​ട്രോ​യ​ര്‍ മ​ന്ത്രി​യി​ല്‍ നി​ന്നും പു​ന​ലൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ഏ​റ്റു​വാ​ങ്ങി. പ​തി​നാ​റോ​ളം സ്‌​കൂ​ളു​ക​ള്‍​ക്കും കോ​ളേ​ജു​ക​ള്‍​ക്കും നാ​പ്കി​ന്‍ ഡി​സ്‌​ട്രോ​യെ​ര്‍ ന​ല്‍​കും.
പു​ന​ലൂ​ര്‍ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​രാ​ജ​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​സ്. ജ​യ​മോ​ഹ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ശീ​ല രാ​ധാ​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി ജി. ​രേ​ണു​കാ​ദേ​വി തുടങ്ങിയവർ പ്രസംഗിച്ചു. സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.