മാ​ത്യു ജോ​ൺ ക​ളീ​ലി​ന് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ഡോ​ക്ടറേറ്റ്
Thursday, January 16, 2020 11:54 PM IST
കൊ​ല്ലം: മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ച​വ​റ ഐ​ആ​ർ​ഇ ഓ​ഫീ​സ​റും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ മാ​ത്യു ജോ​ൺ ക​ളീ​ലി​ന് എം​ജി ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും ഡോ​ക്ടറേറ്റ്. ​ധാ​തു​മ​ണ​ൽ വ്യ​വ​സാ​യ​ങ്ങ​ളു​ടെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത പ​രി​പാ​ടി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഗ​വേ​ഷ​ണം ന​ട​ത്തി​യ​ത്.
ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ജി​ല്ല ചെ​യ​ർ​മാ​ൻ, മൈ​നാ​ഗ​പ്പ​ള്ളി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. തേ​വ​ല​ക്ക​ര കി​ഴ​ക്കേ​ക്ക​ര സ്വ​ദേ​ശി​യാ​ണ്. നി​ര​വ​ധി ദേ​ശീ​യ,രാ​ജ്യാ​ന്ത​ര സെ​മി​നാ​റു​ക​ളി​ൽ മാ​നേ​ജ്മെന്‍റി​ൽ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ട​യ്ക്കാ​ട് എം​ജി​എം ഏ​ബ​നേ​സ​ർ ഇം​ഗ്ലീ​ഷ് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ പ്രി​ൻ​സ​മ്മ മാ​ത്യു ഭാ​ര്യ.