ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു
Thursday, January 16, 2020 11:09 PM IST
കൊല്ലം: 42-ാമ​ത് സം​സ്ഥാ​ന ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​ഞ്ഞു.​ ക​ലോ​ത്സ​വം എ​ഴു​കോ​ണ്‍ ഗ​വൺമെന്‍റ് ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ലോ​ത്സ​വ വേ​ദി​ക​ളി​ല്‍ കു​ട്ടി​ക​ള്‍ ത​മ്മി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​മാ​യി​രി​ക്ക​ണം കാ​ഴ്ച്ച വ​യ്‌​ക്കേ​ണ്ട​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​ല്‍ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ബാ​ഹ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്ത​രു​ത്. നി​ല​വി​ലെ സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ല​യ്ക്കും സം​സ്‌​കാ​ര​ത്തി​നും വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്. മ​റ്റ് ക​ലോ​ത്സ​വ​ങ്ങ​ളെ വെ​ച്ച് നോ​ക്കു​മ്പോ​ള്‍ ടെ​ക്‌​നി​ക്ക​ല്‍ ക​ലോ​ത്സ​വ​ത്തി​നാ​യി അ​നു​വ​ദി​ക്കു​ന്ന തു​ക അ​പ​ര്യാ​പ്ത​മാ​ണ്. കൂ​ടു​ത​ല്‍ തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ല്‍ 48 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. 39 ടെ​ക്നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും ഒ​ന്പ​ത് ഐഎ​ച്ച്ആ​ര്‍​ഡി ടെ​ക്‌​നി​ക്ക​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​മു​ള്ള 1200 ല്‍ ​പ​രം ക​ലാ​പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​യ്ക്കും. ആ​റ് വേ​ദി​ക​ളി​ലാ​യാ​ണ് ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക. പൂ​ര്‍​ണ​മാ​യും ഹ​രി​ത ച​ട്ടം പാ​ലി​ച്ചാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്
ച​ട​ങ്ങി​ല്‍ പി. ​അ​യി​ഷാ പോ​റ്റി എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. പു​ഷ്പാ​ന​ന്ദ​ന്‍, കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.ശ​ശി​കു​മാ​ര്‍, എ​ഴു​കോ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അം​ബി​കാ സു​രേ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡന്‍റ് ആ​ര്‍. സ​തീ​ശ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് കി​ളി​ത്ത​ട്ടി​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ഉ​ഷാ ര​മ​ണ​ന്‍, ഡിറ്റിഇ ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര്‍ ജ​യ​കു​മാ​ര്‍, എ​ഴു​കോ​ണ്‍ ഗ​വ​ണ്‍​മെന്‍റ് പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ വി.​വി. റേ, ​പിടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് മ​ണി​ക്കു​ട്ട​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ജെ. ​എ​ഫ് ബൈ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്രസം ഗിച്ചു.