അ​ഷ്ട​ദി​ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് കൊ​ല്ല​ത്ത് 19ന് ​തു​ട​ക്കം
Thursday, January 16, 2020 11:08 PM IST
കൊ​ല്ലം: കൊ​ല്ല​ത്തെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന അ​ഷ്ട​ദി​ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക് 19ന് ​തു​ട​ക്ക​മാ​കും. തോ​പ്പ് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വൈ​കു​ന്നേ​രം 6.30ന് ​കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ മൂ​ന്ന് റീ​ത്തു​ക​ളും ഓ​ർ​ത്ത​ഡോ​ക്സ്, മാ​ർ​ത്തോ​മാ, സി​എ​സ്ഐ എ​ന്നീ സ​ഭ​ക​ളും സം​യു​ക്ത​മാ​യി​ട്ടാ​ണ് പ്രാ​ർ​ഥ​ന​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ളത്.
അ​ഖി​ല ലോ​ക സ​ഭാ കൗ​ൺ​സി​ലും റോ​മ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യും സം​യു​ക്ത​മാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സ​ഭാ ഐ​ക്യ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന മീ​റ്റിം​ഗു​ക​ൾ.
അ​വ​ർ ഞ​ങ്ങ​ളോ​ട് അ​സാ​ധാ​ര​ണ​മാ​യ കാ​രു​ണ്യം കാ​ണി​ച്ചു എ​ന്ന​താ​ണ് മു​ഖ്യ ചി​ന്താ​വി​ഷ​യം. 26വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളും പ്രാ​ർ‌​ഥ​നാ യോ​ഗ​ങ്ങ​ളും വൈ​കു​ന്നേ​രം 6.30ന് ​കൊ​ല്ല​ത്തെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ കാ​ദീ​ശ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സൂ​ചി​ക്കാ​ര​ൻ​മു​ക്ക്, തേ​വ​ള്ളി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ, അ​ര​വി​ള സെ​ന്‍റ് ജോ​ർ​ജ് ക​ത്തോ​ലി​ക്ക, തോ​മാ സ്ലീ​ഹാ സീ​റോ മ​ല​ബാ​ർ‌, സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക, സി​എ​സ്ഐ ക്രൈ​സ് ച​ർ​ച്ച് എ​ന്നീ പ​ള്ളി​ക​ളി​ൽ ന​ട​ക്കും.
വി​വി​ധ മീ​റ്റിം​ഗു​ക​ളി​ൽ ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി, സ​ക്ക​റി​യാ മാ​ർ അ​ന്തോ​ണി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത, ബി​ഷ​പ് ഡോ.​ഉ​മ്മ​ൻ ജോ​ർ​ജ് എ​ന്നി​വ​രെ കൂ​ടാ​തെ ഫാ.​ഡോ.​റെ​ജി കെ.​വ​ർ​ഗീ​സ്, സി​സ്റ്റ​ർ വ​ജ​ന, റ​വ.​ഡോ.​പ്രേം​ജി​ത്ത് കു​മാ​ർ, ബി​ന്ദു ഏ​ബ്ര​ഹാം, റ​വ.​സ​ജീ​വ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
എ​ല്ലാ പ​ള്ളി​ക​ളി​ലെ​യും പ​ട്ട​ക്കാ​രും ഗാ​യ​ക​സം​ഘ​ങ്ങ​ളും എ​ക്യു​മെ​നി​ക്ക​ൽ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ മാ​ർ​ഷ​ൽ ഫ്രാ​ങ്ക്, ചെ​യ​ർ​മാ​ൻ റ​വ.​എ.​റ്റി.​തോ​മ​സ്, കോ-​ചെ​യ​ർ​മാ​ൻ റ​വ.​ഡേ​വി​ഡ് ഹാ​ബേ​ൽ, ത​മി​ഴ് സി​എ​സ്ഐ പ​ള്ളി വി​കാ​രി ജ​സ്റ്റി​ൻ നാ​യ​കം എ​ന്നി​വ​ർ അ​റി​യി​ച്ചു.