ആ​ർ.​എം. ഷി​ബു ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Thursday, January 16, 2020 11:08 PM IST
ചാ​ത്ത​ന്നൂ​ർ: സി​പി​എം അം​ഗ​വും ക​രി​മ്പാ​ലൂ​ർ വാ​ർ​ഡ് മെ​മ്പ​റു​മാ​യ ആ​ർ.​എം. ഷി​ബു​വി​നെ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.​ സി​പി​എം പാ​രി​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യാ​ണ് ആ​ർ.​എം. ഷി​ബു.
ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​ട​തു മു​ന്ന​ണി​യു​ടെ ധാ​ര​ണ പ്ര​കാ​രം സി​പി​ഐ​ക്കാ​ര​നാ​യ കെ.​ജോ​യി​ക്കു​ട്ടി രാ​ജി​വെ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.​എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ ബീ​നാ​കു​മാ​രി​യാ​യി​രു​ന്നു റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ. ആ​ർ.​എം. ഷി​ബു​വി​ന്‍റെ പേ​ര് രാ​ജി​വ​ച്ച വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജോ​യി​ക്കു​ട്ടി നി​ർ​ദ്ദേ​ശി​ച്ചു.​ര​ജ്ഞി​നി പി​ന്ത​ാങ്ങി. യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കോ​ൺ​ഗ്ര​സി​ലെ എ​സ്.​എ​സ്.​സി​മ്മി ലാ​ലി​ന്‍റെ പേ​ര് സ​ജീ​വ് സ​ജിഗ​ത്തി​ൽ നി​ർ​ദേ​ശി​ച്ചു.​എ​ൻ.​ശാ​ന്തി​നി പി​ന്താ​ങ്ങി.
23 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ​തി​നൊ​ന്ന് വോ​ട്ട് ആ​ർ.​എം. ഷി​ബു​വി​നും എ​തി​ർ സ്ഥാ​നാ​ർ​ഥി സി​മ്മി ലാ​ലി​ന് എ​ട്ട് വോ​ട്ടും ല​ഭി​ച്ചു.​ ഇ​ട​തു മു​ന്ന​ണി​യി​ൽ സി​പി​എ​മ്മി​ന് ഒ​മ്പ​തും സിപി​ഐ​യ്ക്ക് ര​ണ്ട് അം​ഗ​ങ്ങ​ളു​മാ​ണു​ള്ള​ത്. യു​ഡി​എ​ഫി​ൽ കോ​ൺ​ഗ്ര​സി​ന് ഏ​ഴും ആ​ർ​എ​സ്പി​യ്ക്ക് ഒ​രം​ഗ​വു​മാ​ണ് ഉ​ള്ള​ത്.​ ബി​ജെ​പിക്ക് നാ​ലം​ഗങ്ങ​ളാ​ണു​ള്ള​ത്.​ഇ​വ​ർ വോ​ട്ടെ​ടു​പ്പി​ൽ നി​ന്നും വി​ട്ടു നി​ന്നു.