കൊ​ട്ടി​യം ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ൽ അ​യോ​ട്ടി​ക് വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ ന​ട​ത്തി
Thursday, January 16, 2020 11:08 PM IST
കൊ​ട്ടി​യം: ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ അ​ത്യാ​ധു​നി​ക ട്രാ​ൻ​സ് ക​ത്തീ​റ്റ​ർ അ​യോ​ട്ടി​ക് വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​താ​യി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ വി​ന്നി വെ​ട്ടു​ക​ല്ലേ​ൽ അ​റി​യി​ച്ചു. കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​സി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ത്സ ന​ട​ത്തി​യ​ത്. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​ന​വീ​ന ചി​കി​ത്സ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​ത്.

ഹൃ​ദ​യ​ത്തി​ൽ നി​ന്ന് അ​യോ​ട്ടി​ക് ധ​മ​നി​യി​ലേ​ക്ക് തു​റ​ക്കു​ന്ന വാ​ൽ​വി​ലു​ണ്ടാ​കു​ന്ന അ​യോ​ട്ടി​ക് സ്റ്റി​നോ​സി​സ് എ​ന്ന ഗു​രു​ത​ര രോ​ഗ​ത്തെ​യാ​ണ് നെ​ഞ്ച് തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്താ​തെ ന​വീ​ന ചി​കി​ത്സ വ​ഴി ഭേ​ദ​മാ​ക്കി​യ​ത്. ഹൃ​ദ​യം തു​റ​ന്നു​ള്ള ചി​കി​ത്സ രോ​ഗി​യു​ടെ ജീ​വ​ന് ത​ന്നെ പ്ര​തി​സ​ന്ധി ആ​കു​മെ​ന്ന് വ​ന്ന​തോ​ടെ​യാ​ണ് പു​തി​യ ചി​കി​ത്സാ രീ​തി​യി​ലൂ​ടെ കൃ​ത്രി​മ വാ​ൽ​വ് നെ​ഞ്ച് തു​റ​ക്കാ​തെ മാ​റ്റി​വ​ച്ച​ത്. പ്രീ​ക്ളോ​ഷ​ർ എ​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യു​പ​യോ​ഗി​ച്ച് തു​ട​യി​ലൂ​ടെ ക​ത്തീ​റ്റ​ർ വ​ഴി​യാ​ണ് ശ​സ്ത്ര​ക്രി​യ​യി​ല്ലാ​തെ വാ​ൽ​വ് മാ​റ്റി​വ​ച്ച​ത്. രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​രാ​യ വി​നോ​ദ് മ​ണി​ക​ണ്ഠ​ൻ, രാ​മേ​ശ്വ​ര, അ​ശോ​ക​ൻ പി​ള്ള എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.