അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ
Thursday, January 16, 2020 11:08 PM IST
കൊ​ല്ലം: ക​ല്ലു​വാ​തു​ക്ക​ൽ അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും പ്ര​ഥ​മ അ​മ്മ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും സൗ​ജ​ന്യ ക​ണ്ണ​ട വി​ത​ര​ണ​വും നാ​ളെ പാ​രി​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും.
രാ​വി​ലെ 9.30മു​ത​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പും സു​ഖ​മാ​യി​രി​ക്ക​ട്ടെ എ​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​വും, ഉ​ച്ച​യ്ക്ക് 12ന് ​വാ​ർ​ഷി​കാ​ഘോ​ഷ ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും സി​നി​മാ താ​രം സ​ലിം​കു​മാ​ർ നി​ർ​വ​ഹി​ക്കും.
ട്ര​സ്റ്റി​ന്‍റെ അ​മ്മ പ്ര​ഭ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത് തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ റെ​ജി പ്ര​ഭാ​ക​ര​നാ​ണ്. 25000 രൂ​പ​യും ശി​ൽ​പ്പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത വെ​ങ്ക​ല ശി​ൽ​പ്പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.
ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ്.​സ​ന്തോ​ഷ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ വേ​ണു സി.​കി​ഴ​ക്ക​നേ​ല, ഡോ.​ഗീ​താ​ഞ്ജ​ലി, പ്ര​ദീ​പ് വൈ​ഗ, പ​ര​വൂ​ർ ഉ​ണ്ണി, ശ്രീ​ജാ സ​ന്തോ​ഷ്, റെ​ജി പ്ര​ഭാ​ക​ര​ൻ, ബി.​ഗി​രീ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.