മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് സം​ശ​യം
Tuesday, January 14, 2020 12:32 AM IST
കു​ണ്ട​റ: കു​മ്പ​ളം പാ​വ​ട്ടു​മൂ​ല സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​രി​ശ​ടി​ക്കു സ​മി​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ന്ത്രി​ക്ക​ൽ ക​ളി​ലു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഫ്രാ​ൻ​സി​സ് മ​ക​ൻ സീ​നു (42) ആ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​രി സീ​ന​യു​ടെ വീ​ട്ടി​ൽ പെ​രു​ന്നാ​ൾ കൂ​ടാ​ൻ എ​ത്തി​യ​താ​യി​രു​ന്നു സീ​നു. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഞാ​യ​ർ രാ​ത്രി ന​ട​ന്ന ഗാ​ന​മേ​ള​യ്ക്കി​ട​യി​ൽ ചി​ല​രു​മാ​യി വാ​ക്കു​ത​ർ​ക്ക​വും തു​ട​ർ​ന്ന് സം​ഘ​ർ​ഷ​വും ന​ട​ന്നി​രു​ന്നു. തി​ങ്ക​ളാഴ്ച രാ​വി​ലെ എ​ട്ടോ​ടെ കു​രി​ശ​ടി​ക്കു സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന സി​സി‌ ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് കു​ണ്ട​റ പോ​ലീസ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോറൻസി ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കു​ണ്ട​റ സി​ഐ ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. അ​മ്മ: ആ​ഗ്ന​സ്. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​നാ​ന്ത്രി​ക​ൽ സെ​ന്‍റ് റീ​ത്താ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ.