തെ​ങ്ങി​ല്‍ നി​ന്നും വീ​ണ് മ​രി​ച്ചു
Tuesday, January 14, 2020 12:32 AM IST
പ​ത്ത​നാ​പു​രം: വ​യോ​ധി​ക​ന്‍ തെ​ങ്ങി​ല്‍ നി​ന്നും വീ​ണ് മ​രി​ച്ചു. പി​ട​വൂ​ര്‍ ക​റു​വാ​ക്കു​ന്നി​ല്‍ വീ​ട്ടി​ല്‍ അ​യ്യ​പ്പ​ന്‍ പി​ള്ള(72)​യാ​ണ് തെ​ങ്ങി​ല്‍​നി​ന്നും വീ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. പി​ട​വൂ​ര്‍ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​ള്ള പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ല്‍ തേ​ങ്ങ​യി​ടാ​നാ​യി ക​യ​റി​യ​തി​നി​ടെ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​യ്യ​പ്പ​ന്‍ പി​ള്ള​യെ പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ര​മ​ണി​യ​മ്മ. മ​ക്ക​ള്‍: മു​രു​ക​ന്‍, അ​നി​ല്‍​കു​മാ​ര്‍. മ​രു​മ​ക​ള്‍: മ​ഞ്ജു​ഷ. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്കാ​രം ന​ട​ക്കും.