പോ​ലീ​സ് മേ​ധാ​വി​യു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 21ന്
Sunday, December 15, 2019 11:56 PM IST
കൊ​ല്ലം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ പൊ​തു​ജ​ന​ങ്ങ​ൽ​ക്കാ​യി പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു.
കൊ​ല്ലം സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് പ​രാ​തി അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 21ന് ​കൊ​ല്ലം ആ​ശ്രാ​മം യൂ​നൂ​സ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ​ന​ട​ത്തു​ന്ന പ​രാ​തി അ​ദാ​ല​ത്ത് രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ക്കും
പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ നേ​രി​ൽ ക​ണ്ട ് പ​രാ​തി ന​ൽ​കാം. ഇ​തി​ന് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. കൊ​ല്ലം സി​റ്റി പോ​ലീ​സ് ഓ​ഫീ​സി​ൽ നേ​രി​ട്ടും ഫോ​ണ്‍ ന​ന്പ​റു​ക​ളാ​യ 0474 27444165, 9497906969, 9497941631 എ​ന്നി​വ​യി​ലേ​ക്ക് 19 വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​ളി​ച്ചും ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.
കൊ​ല്ലം യൂ​നൂ​സ് ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ എ​ത്തി​ര​ജി​സ്റ്റ​ർ ചെ​യ്ത ടോ​ക്ക​ണ്‍ ന​ന്പ​ർ പ്ര​കാ​രം പോ​ലീ​സ് മേ​ധാ​വി​യെ നേ​രി​ൽ ക​ണ്ട ് പ​രാ​തി ബോ​ധി​പ്പി​ക്കാ​വു​ന്ന​താ​ണ്.
പൊ​തു​ജ​ന​ങ്ങ​ളെ നേ​രി​ൽ ക​ണ്ട ് പ​രാ​തി സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ജ​ന​ങ്ങ​ളും പോ​ലീ​സും ത​മ്മി​ലു​ള്ള അ​ക​ലം കു​റ​ച്ച് പ​രാ​തി​ക​ൾ എ​ളു​പ്പ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള കേ​ര​ളാ പോ​ലീ​സി​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൊ​ല്ലം സി​റ്റി പോ​ലീ​സ് മേ​ധാ​വി​യും സി​റ്റി പോ​ലീ​സി​ലെ എ​സി​പി മാ​രും എ​ല്ലാ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​രും പ​ങ്കെ​ടു​ക്കും.